ലേലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലേലം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേലം
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംജി.പി. വിജയകുമാർ
രചനരൺജി പണിക്കർ
അഭിനേതാക്കൾസുരേഷ് ഗോപി
എം.ജി. സോമൻ
എൻ.എഫ്. വർഗ്ഗീസ്
നന്ദിനി
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസെവൻ ആർട്സ് ഫിലിംസ്
വിതരണംസെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം180 മിനിറ്റ്

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജി പണിക്കർ ആണ്. എം.ജി. സോമന്റെ അവസാന ചിത്രമായിരുന്നു ലേലം. ഈ ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി ജേക്കബ് സ്റ്റീഫൻ (ആനക്കാട്ടിൽ ചാക്കോച്ചി)
എം.ജി. സോമൻ ആനക്കാട്ടിൽ ഈപ്പച്ചൻ
സിദ്ദിഖ് ഹുസൈൻ
സ്ഫടികം ജോർജ്ജ് കടയാടി ബേബി
എൻ.എഫ്. വർഗ്ഗീസ് കടയാടി രാഘവൻ
മണിയൻപിള്ള രാജു ഉമ്മൻ
വിജയകുമാർ സണ്ണി ചെറിയാൻ കരിമ്പനാൽ
കൊല്ലം തുളസി കാട്ടിത്തറ പാപ്പി
സത്താർ കുന്നേൽ ഔതകുട്ടി
ജഗന്നാഥ വർമ്മ ബിഷപ്പ്
സാദിഖ് ചാണ്ടി
അസീസ് കുന്നേൽ മാത്തച്ചൻ
വിനു ചക്രവർത്തി ആണ്ടിപ്പട്ടി വീരപാണ്ടി തേവർ
ടി.പി. മാധവൻ സി.കെ. ബാലകൃഷ്ണൻ
കൊച്ചിൻ ഹനീഫ ജയസിംഹം
ഷമ്മി തിലകൻ പോലീസ് ഓഫീസർ
കുഞ്ചൻ കൈമൾ
ഏലിയാസ് ബാബു ജോൺ തോട്ടത്തിൽ
അലിയാർ കെ.പി.പ്രഹ്ലാദൻ
മോഹൻ ജോസ് കീരി വാസവൻ
നാരായണൻ കുട്ടി സദാശിവൻ
സുബൈർ കടയാടി തമ്പി
നന്ദിനി എസ്. ഗൌരി പാർവ്വതി
ശ്രീജ അമ്മിണി
കവിയൂർ രേണുക കൊച്ചു ത്രേസ്യ
രഹന കുഞ്ഞുമോൾ
ആറന്മുള പൊന്നമ്മ രേവതി തിരുന്നാൾ തമ്പുരാട്ടി
ഗോമതി മഹാദേവൻ ജാനമ്മ മോനിച്ചൻ

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു.. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ഉരുകിയുരുകി എരിയുമീ – കെ.ജെ. യേശുദാസ്
  2. കുങ്കുമമോ നിലാപ്പുഴയിൽ – ബിജു നാരായണൻ, കെ.എസ്. ചിത്ര
  3. കുറുമാലി കുന്നിന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  4. കുങ്കുമമോ നിലാപ്പുഴയിൽ – ഉണ്ണികൃഷ്ണൻ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ബാബു പ്രമദ
ചമയം പി.എൻ. മണി, തോമസ്
വസ്ത്രാലങ്കാരം പളനി, മുരളി
സംഘട്ടനം എ.ആർ. പാഷ
പരസ്യകല ഗായത്രി
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം രാജേഷ്
എഫക്റ്റ്സ് സേതു
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം സേതു അടൂർ
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്
ചീഫ് അസോസിയേറ്റ് എഡിറ്റർ പി.സി. മോഹനൻ
അസോസിയേറ്റ് ഡയറക്ടർ രാജൻ ശങ്കരാടി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ലേലം (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ലേലം_(ചലച്ചിത്രം)&oldid=3488978" എന്ന താളിൽനിന്ന് ശേഖരിച്ചത്