ലേഡി ഗാഗ
| ലേഡി ഗാഗ | |
|---|---|
ലേഡി ഗാഗ സംഗീത നിശയ്ക്കിടെ 2010ൽ |
|
| ജീവിതരേഖ | |
| ജനനനാമം | Stefani Joanne Angelina Germanotta |
| ജനനം | മാർച്ച് 28, 1986 New York, New York, U.S. |
| സംഗീതശൈലി | Pop, dance, electronic |
| തൊഴിലുകൾ | Singer-songwriter, performance artist, record producer, dancer, businesswoman, activist |
| ഉപകരണം | Vocals, piano, keyboards |
| സജീവമായ കാലയളവ് | 2005–present |
| റെക്കോഡ് ലേബൽ | Def Jam, Cherrytree, Streamline, Kon Live, Interscope |
| വെബ്സൈറ്റ് |
Lady Gaga's signature |
ലോക പ്രശസ്തയായ ഗായികയാണ് സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന ലേഡി ഗാഗ(ജനനം : 28 മാർച്ച് 1986). ഗ്രാമി പുരസ്കാരം അഞ്ച് തവണ നേടി.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന പേരിൽ 1986 മാർച്ച് 28ന് അമേരിക്കയിലായിരുന്നു ഗാഗയുടെ ജനം. ന്യൂയോർക്കിലായിരുന്നു ബാല്യ-കൗമാരങ്ങൾ. ഗാഗയെ പാട്ടുകാരിയായി ലോകസംഗീതത്തിന് സമ്മാനിച്ചത് സെനഗലീസ്- അമേരിക്കൻ പാട്ടുകാരൻ അകോൻ ആണ്. പാട്ടുകാരിയായപ്പോൾ തന്റെ ഇഷ്ട ബാന്റായിരുന്ന എഴുപതുകളിലെ ഗ്ലാം റോക്കിന്റെ വസ്ത്രധാരണ രീതി ഗാഗ പകർത്തി. ഡേവിഡ് ബോവി, മൈക്കൽ ജാക്സൺ, മഡോണ തുടങ്ങിയവർ വലിയ സ്വാധീനമായി. 2008ൽ പുറത്തിറക്കിയ "ദി ഫെയിം" ആണ് ആദ്യ ആൽബം. അധോലോക ജീവിതത്തിന്റെ കൂത്തരങ്ങായിരുന്നു ഫെയിമിലെ ആദ്യത്തെ പാട്ട്. തന്റെ കൂട്ടുകാരന്റെ ചൂതാട്ടഭ്രമമാണ് ഫെയിമിലെ രണ്ടാമത്തെ പാട്ടിനുള്ള പ്രചോദനം.ഇതുവരെ രണ്ടേകാൽ കോടി ആൽബങ്ങൾ വിറ്റഴിഞ്ഞു. ഒറ്റ പാട്ടിന്റെ വിൽപനയാകട്ടെ ആറര കോടിയും. ഏറ്റവും ആവശ്യക്കാരുള്ള എക്കാലത്തെയും വലിയ സംഗീത പ്രതിഭ എന്ന വിശേഷണത്തിന് അർഹയായ ഗാഗയുടെ വാർഷിക വരുമാനം രണ്ടരക്കോടി ഡോളറാണ്. അഞ്ച് ഗ്രാമി പുരസ്കാരം നേടിയ അവരുടെ ആൽബങ്ങളിൽ സംഗീതവും ഫാഷനും കലയും സാങ്കേതികതയുമെല്ലാം വിജയകരമായി സമന്വയിപ്പിച്ചിരിക്കുന്നു.
2009ൽ ഫെയിം മോൺസ്റ്റർ എന്ന ആൽബമിറങ്ങി. ഈ ആൽബത്തിൽ പ്രസിദ്ധിയുടെ കറുത്ത വശങ്ങളെ കൈകാര്യം ചെയ്യുന്നു. ഇരുണ്ടയിടങ്ങളാണ് ഈ ആൽബത്തിൽ നിറയെ. ഈ ആൽബവും ലോകമെങ്ങും സ്വീകരിക്കപ്പെട്ടു. അതിനുശേഷമാണ് ബോയ്സോണുമൊത്ത് ടെലിഫോൺ എന്ന ആൽബം ചെയ്തത്. ടെലിഫോൺ ഗാഗയുടെ ജീവിതരീതിയുടെയും കാഴ്ചപ്പാടുകളുടെയും കണ്ണാടിയാണ്. ജയിലും, സ്വവർഗ്ഗരതിയും, അരാജകത്വവും, അക്രമവും അങ്ങനെ വെറുക്കപ്പെടുന്ന എല്ലാത്തിനേയും ആഞ്ഞുപുൽകുന്ന ഒരു പെൺകുട്ടിയാണ് ടെലിഫോണിലെ ഗാഗ. യൂട്യൂബിലൂടെ ഗാഗയുടെ സംഗീതം ആസ്വദിച്ചവരുടെ എണ്ണം ഒരു ബില്യനാണ്.[1]
സംഗീതത്തിൽ നിന്ന് ഏറ്റവും അധികം വരുമാനം നേടുന്ന വനിതകളുടെ പട്ടികയിൽ ഒന്നാമതാണ് ലേഡി ഗാഗ. ഫോബ്സ് മാസികയാണ് ഇത്തരമൊരു പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കനുസരിച്ച് മറ്റൊരു ഗായികയ്ക്കു കിട്ടുന്നതിലും ഇരട്ടിയിലധികം വരുമാനം ഗാഗയ്ക്കു ലഭിച്ചു. ഏകദേശം 90 ദശലക്ഷം അമേരിക്കൻ ഡോളറോളം വരും ഗാഗയുടെ ഈ വർഷത്തെ സമ്പാദ്യം.[2]
ഭ്രാന്തൻ വേഷങ്ങളാണ് എപ്പോഴും ഗാഗയെ ശ്രദ്‌ധാകേന്ദ്രമാക്കുന്നത്. പച്ചമാംസം കൊണ്ടുള്ള ഉടുപ്പ് ഇട്ട് അവാർഡ് ഷോയിൽ പങ്കെടുക്കുക, അടിയുടുപ്പുകൾ മാത്രം ധരിച്ച് മീൻ പിടിക്കാൻ പോവുക. ഇതൊന്നും പോരാഞ്ഞ് കടുത്ത മേക്കപ്പും. 2011 -ലെ ഗ്രാമി അവാർഡ് വേദിയിൽ ഈ ഇരുപത്തിന്നാലുകാരി അവതരിച്ചത് ഒരു കൂറ്റൻ മുട്ടയിലേറിയാണ്. [3]
ജപ്പാനിലെ ദുരിതബാധിതർക്കായി വെറും രണ്ടു ദിവസം കൊണ്ട് ഇവർ ശേഖരിച്ചത് രണ്ടര ലക്ഷം ഡോളറാണ്. We Pray for Japan എന്നെഴുതിയ ഗാഗ ഡിസൈൻ ചെയ്‌ത റിസ്‌റ്റ് ബാൻഡ് മാർച്ച് 13-നാണ് ഓൺലൈൻ സ്‌റ്റോറിലൂടെ വിൽക്കാൻ തുടങ്ങിയത്. ഒരു ബാൻഡിന് അഞ്ചു ഡോളറാണ് വിലയെങ്കിലും സന്മനസ്സുള്ളവർക്ക് 100 ഡോളർ വരെ നൽകാം. ഇപ്പോഴും ബാൻഡ് വില്പന തുടരുന്നു. കിട്ടുന്ന പണമെല്ലാം സുനാമി ഫണ്ടിലേക്ക് നൽകുമെന്ന് ഗായിക പറയുന്നു.[4]
സ്വാധീനങ്ങൾ [തിരുത്തുക]
19-ാം വയസിൽ അകാലമരണത്തിന് കീഴടങ്ങിയ അവ്വായി ജോവന്നെ ജെർമനോട്ടയെക്കുറിച്ചുള്ള ഓർമകൾ ഗാഗയുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനമായി. പ്രഭാഷകനും എഴുത്തുകാരനുമായ ഇന്ത്യൻ ഡോക്ടർ ദീപക് ചോപ്രയും പ്രചോദനമായി നിന്നു. ജീവിതത്തെ തത്വചിന്താപരമായി സമീപിക്കുന്നതിലും ഗാഗ ശ്രദ്ധേയയാണ്്. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരെ "സ്നേഹത്തിന്റെ വിപ്ലവകാരികൾ" എന്നാണ് അവർ വിശേഷിപ്പിച്ചത്.
വിവാദങ്ങൾ [തിരുത്തുക]
ലേഡി ഗാഗയുടെ സംഗീത നിശക്ക് ഇന്തോനേഷ്യയിൽ വിലക്ക് ഏർപ്പെടുത്തി. ജൂൺ രണ്ടാം വാരം ജക്കാർത്തയിൽ നിശ്ചയിച്ച പരിപാടിക്കെതിരെ സർക്കാരും ഇസ്ലാമിക മതമൗലികവാദികളും രംഗത്തെത്തിയതിനെ തുടർന്നാണ് പ്രതിസന്ധി. അര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയശേഷമായിരുന്നു ഭീഷണി. സംഗീത നിശക്ക് അനുമതി നൽകില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിൽ നാഷണൽ ഉലമാ കൗൺസിൽ പോലുള്ള സംഘടനകൾ അതിക്രമം അഴിച്ചുവിടുമെന്ന് ഭീഷണി മുഴക്കുന്നു. വേഷവിധാനവും പാട്ടിൻ വരികളുമടക്കം തദ്ദേശീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നുവെന്നാരോപിച്ചാണ് ലേഡി ഗാഗക്കെതിരായ യുദ്ധപ്രഖ്യാപനം. മുമ്പ് ബെയോൺസിനെപ്പോലുള്ള പോപ്പ് ഗായകരെ ഉപാധികളോടെയാണ് പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചതെന്ന പ്രസ്താവനയുമുണ്ടായി[5].
ആൽബങ്ങൾ [തിരുത്തുക]
- ദ ഫെയിം(2008)
- ദ ഫെയിം മോൺസ്റ്റർ (2009)
ബോർൺ ദിസ് വെ(2011)
പുരസ്കാരങ്ങൾ [തിരുത്തുക]
- ഗ്രാമി പുരസ്കാരം അഞ്ച് തവണ
- സ്‌റ്റൈൽ ഐക്കൺ അവാർഡ്. (അമേരിക്കൻ കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്‌സ്)
അവലംബം [തിരുത്തുക]
- ↑ http://malayal.am/%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82/%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82/5213/%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%A5%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-%E0%B4%B2%E0%B5%87%E0%B4%A1%E0%B4%BF-%E0%B4%97%E0%B4%BE%E0%B4%97%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82
- ↑ http://malayalam.yahoo.com/%E0%B4%B2%E0%B5%87%E0%B4%A1%E0%B4%BF-%E0%B4%97%E0%B4%BE%E0%B4%97-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-121212232.html
- ↑ http://g.indulekha.com/2011/03/17/lady-gaga-style-icon/
- ↑ http://g.indulekha.com/2011/03/17/lady-gaga-style-icon/
- ↑ http://www.deshabhimani.com/periodicalContent4.php?id=479
അധിക വായനയ്ക്ക് [തിരുത്തുക]
- Herbert, Emily (2010). Lady Gaga: Queen of Pop. John Blake Publishing. ISBN 978-1-84454-963-4.
- Goodman, Elizabeth (2010). Lady Gaga: Critical Mass Fashion. St. Martin's Press. ISBN 0-312-66840-6.
- Morgan, Johnny (2010). Gaga. Sterling Publishing. ISBN 1-4027-8059-1.
- Parvis, Sarah (2010). Lady Gaga. Andrews McMeel Publishing. ISBN 0-7407-9795-6.
- Phoenix, Helia (2010). Lady Gaga: Just Dance—The Biography. Orion Publishing Group. ISBN 978-1-4091-1567-0.
- Monster Anthems (2011) by Robert Christgau
പുറം കണ്ണികൾ [തിരുത്തുക]
- Official website
- ലേഡി ഗാഗ at Allmusic
- ലേഡി ഗാഗ ആൾ മൂവി വെബ്സൈറ്റിൽ
- ലേഡി ഗാഗ discography at Discogs
- ലേഡി ഗാഗ – ഫേസ്ബുക്കിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലേഡി ഗാഗ
- ലേഡി ഗാഗ collected news and commentary at The Guardian
- ലേഡി ഗാഗ collected news and commentary at The New York Times
- ലേഡി ഗാഗ collected news and commentary at The Wall Street Journal
- Works by or about ലേഡി ഗാഗ in libraries (WorldCat catalog)
- Slide show Vanity Fair
- പാട്ടുകൾ അഥവാ ലേഡി ഗാഗയുടെ ജീവിതം
- ഗാഗ style icon