ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
LCD layers.svg

ഇലക്ട്രോണിക് ഉപകരണങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന നേർത്തതു പരന്നതുമായ പ്രദർശനോപാധിയാണ് ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ അഥവാ എൽ.സി.ഡി. വളരെ പണ്ട് തൊട്ടേ കാൽകുലേറ്ററുകളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രദർശിനിക്കളിൽ ഇതു ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നു മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ വിലകുറഞ്ഞതും ഊർജ്ജ ഉപഭോഗം വളരെ കുറഞ്ഞതുമായ എൽ.സി.ഡി കൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ന് മൊബൈൽ ഫോണുകൾ, കമ്പ്യുട്ടറുകൾ, ടി.വി.കൾ വിവിധ തരം എംബഡഡ് സിസ്റ്റങ്ങൾ(embedded system) തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ എൽ.സി.ഡി കൾ ഉപയോഗിക്കുന്നു.

പ്രവർത്തനം[തിരുത്തുക]

ലിക്വിഡ് ക്രിസ്റ്റലുകൾക്ക് ദ്രാവകങ്ങളുടെയും സാധാരണ ക്രിസ്റ്റലുകളുടെയും സംയൊജിത സ്വഭാവം ആണ് ഉള്ളത്. ലിക്വിഡ് ക്രിസ്റ്റലുകളുടെ ചില വൈദ്യുത സവിശേഷതകളാണ് എൽ.സി.ഡി കളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സ്വത്വവേ സുതാര്യമായ ഇവയിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ ഇവ അതാര്യ വസ്തുക്കളായി മാറുന്നു. എൽ.സി.ഡി കളിൽ ലിക്വിഡ് ക്രിസ്റ്റലുകളുടെ അനേകം ബ്ളോക്കുകൾ ചേർത്തുവച്ചാണ് രൂപങ്ങൾ സൃഷ്ടിക്കുന്നതു. ഒരു പ്രകാശ സ്രോതസ്സ് ഉപയോഗിച്ച് എൽ.സി.ഡി യുടെ പുറകുഭാഗത്തുനിന്നും ഇതിനെ പ്രകാശിപ്പിക്കുന്നു. അതിനു ശേഷം ചില പ്രത്യേക ഭാഗങ്ങളിലെ ലിക്വിഡ് ക്രിസ്റ്റൽ ബ്ലോക്കുകളിലൂടെ വൈദ്യുതി കടത്തി വിട്ടു അവയെ അതാര്യമാക്കുന്നു. അപ്പോൾ ആ ഭാഗത്തെ പിൻ വെളിച്ചം കാഴ്ചകാരനിൽ എത്താതെ ആ ഭാഗം ഇരുണ്ടതായി കാണപ്പെടുന്നു. വർണ്ണ പ്രദർശിനികളിൽ ഒരു പിക്സൽ ഉണ്ടാക്കുന്നതിനായി പ്രാഥമിക വർണ്ണങ്ങളുടെ മൂന്ന് ലിക്വിഡ് ക്രിസ്റ്റൽ ബ്ലോക്കുകൾ ഉപയോഗിക്കുന്നു.

പോരായ്മകൾ[തിരുത്തുക]

സാധാരണ കാതോഡ് റേ പ്രദർശിനികളുമായി താരതമ്യം ചെയ്യുമ്പോൽ എൽ.സി.ഡി കൾക്ക് ചില പോരായ്മകൾ ഉണ്ട്. 1. ട്വിസ്റ്റെഡ് നീമാറ്റിക് ഫീൽഡ് ഇഫക്ട് ഉപയോഗിക്കുന്ന എൽ.സി.ഡി കളിൽ വശങ്ങളിൽ നിന്നു നിന്നു നോക്കിയാൽ തെറ്റായ വർണ്ണങ്ങാളാണ് കാണപ്പെടുക.

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

ഹൌ സ്റ്റഫ്ഫ് വർക്ക്സ്