ലിംഗം (വ്യാകരണം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ലിംഗം പ്രധാനമായും മൂന്ന് വിധത്തിലാണ് മലയാള ഭാഷയില്‍ ഉപയോഗിക്കുന്നത്.
- പുല്ലിംഗം.
ആണ്‍ ജാതിയെ അല്ലെങ്കില്‍ ആണ്‍ നാമത്തെ കുറിക്കുന്നതാണ് പുല്ലിംഗം എന്ന് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉദാ: പുരുഷന്‍, രാമന്‍, രാജാവ്, മന്ത്രി, കാള, പോത്ത് എന്നിവ.
- സ്ത്രീലിംഗം.
പെണ്‍ ജാതിയെ അല്ലെങ്കില്‍ പെണ്‍ നാമത്തെ കുറിക്കുന്നവയെ സ്ത്രീലിംഗം എന്ന് പറയുന്നു. ഉദാ: സ്ത്രീ, രമ, രാജ്ഞി, പശു, എരുമ തുടങ്ങിയവ.
ച്ചി, ട്ടി, ഇ, ത്തി എന്നീ പ്രത്യയങ്ങള്‍ ഉപയോഗിച്ച് പുല്ലിംഗത്തെ സ്ത്രീലിംഗം ആക്കി മാറ്റാന്‍ കഴിയും.
ഉദാ:
മടിയന്‍ - മടിച്ചി, ആശാന്‍ - ആശാട്ടി, കേമന്‍ - കേമി, പണിക്കന്‍ - പണിക്കത്തി. തുടങ്ങിയവ.
കൂടാതെ പദങ്ങളുടെ ആദ്യം ആണ്‍, പെണ്‍ എന്നിവ ചേര്‍ത്തും ലിംഗഭേദം വരുത്താന്‍ കഴിയും.
ആണ്‍ കുട്ടി - പെണ്‍ കുട്ടി. ആണ്‍ കിളി - പെണ്‍ കിളി, ആണ്‍ മുയല്‍ - പെണ്‍ മുയല്‍.
ഇതു രണ്ടും കൂടാതെ രണ്ടു ലിംഗങ്ങള്‍ പ്രത്യേകം പദങ്ങള്‍ ഉപയോഗിച്ച് പുല്ലിംഗവും സ്ത്രീലിംഗവുമാക്കിമാറ്റാന്‍ കഴിയും. പൂവന്‍ - പിട, പോത്ത് - എരുമ, രാജാവ് - രാജ്ഞി, കൊമ്പന്‍ - പിടി, നമ്പൂതിരി - അന്തര്‍ജ്ജനം എന്നിവ ഇത്തരത്തില്‍ ഉപയോഗിക്കുന്ന പദങ്ങളാണ്.
- നപുംസക ലിംഗം.
പ്രധാനമായും നപുംസകലിംഗം, പുല്ലിംഗത്തിലോ സ്ത്രീലിംഗത്തിലോ പെടാത്തവയെയും തിരിച്ചറിയാന്‍ കഴിയാത്തവയേയും കുറിക്കുന്നു. ഉദാ: കല്ല്, മരം, തൊപ്പി, പേന, ഫോണ്‍, കുപ്പി, കടലാസ്, പുസ്തകം എന്നിങ്ങനെ വളരെയധികം വസ്തുക്കള്‍ നപുംസകലിംഗത്തില്‍ പെടുന്നു.

