ലാൽബാഗ്
ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം.
240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. പ്രത്യേകിച്ചും റിപ്പബ്ലിക്ക് ദിവസം (ജനുവരി 26) നടക്കുന്ന പുഷ്പ പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നു.
ചരിത്രം [തിരുത്തുക]
1760-ൽ ഹൈദർ അലി ആയിരുന്നു ഈ ഉദ്യാനത്തിന്റെ കെട്ടിടം പണി ആരംഭിച്ചത്, എങ്കിലും ഇത് പൂർത്തിയാക്കിയത് ടിപ്പു സുൽത്താൻ ആയിരുന്നു.
ചിത്രശാല [തിരുത്തുക]
-
2010 ലെ ഫ്ലവർ ഷോയിലെ ഇന്ത്യാ ഗേറ്റിന്റെ മാതൃക ഗ്ലാസ് ഹൗസിൽ.
-
2010 ലെ ഫ്ലവർ ഷൊയിൽ പ്രദർശിപ്പിച്ച ഇന്ത്യാ ഗേറ്റിന്റെ മാതൃക
-
2010 ലെ ഫ്ലവർ ഷൊയിൽ പ്രദർശിപ്പിച്ച ഇന്ത്യാ ഗേറ്റിന്റെ ചുവരിലെ റോസ് പുഷ്പങ്ങൾ