ലാന ടേണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാന ടേണർ
Mr. Imperium 1951.JPG
Turner in Mr. Imperium (1951)
ജനനം Julia Jean Turner
1921 ഫെബ്രുവരി 8(1921-02-08)
Wallace, Idaho
മരണം 1995 ജൂൺ 29(1995-06-29) (പ്രായം 74)
Century City, California
തൊഴിൽ Actress
സജീവം 1937–1991
ജീവിത പങ്കാളി(കൾ) Artie Shaw
(divorced: 1940)
Joseph Stephen Crane
(annulled: 1942–43, divorced: 1943–44)
Henry J. Topping
(divorced: 1948–52)
Lex Barker
(divorced: 1953–57)
Fred May
(divorced: 1960–62)
Robert Eaton
(divorced: 1965–69)
Ronald Dante
(divorced: 1969–72)

ലാന ടേണർ അമേരിക്കൻ ചലച്ചിത്രനടിയായിരുന്നു. അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറിയ കലാകാരിയാണിവർ. 1921 ഫെബ്രുവരി 8-ന് ഇഡഹോയിലെ വാലസിൽ ജനിച്ചു. ചെറുപ്പത്തിലേതന്നെ നൃത്താഭിനയങ്ങൾ പരിശീലിച്ചുതുടങ്ങി. കൗമാരത്തിൽ കുടുംബത്തോടൊപ്പം ലോസ് ഏയ്ഞ്ചലസിൽ താമസിക്കവേ സംവിധായകനായ മെർവിൻ ലീ റോയിയുമായി പരിചയപ്പെടാൻ അവസരമുണ്ടായി.

ചലച്ചിത്രനടി[തിരുത്തുക]

1941 ഇറങ്ങിയ് ഹണിടോങ്ക് എന്ന ചിത്രത്തിലെ ഒരു രംഗം

അങ്ങനെ 1937-ൽ ദെ വോണ്ട് ഫർഗറ്റ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. അതിൽ പാവാടയും സ്വെറ്ററും ധരിച്ച് മദാലസയായി അഭിനയിച്ചത് സ്വെറ്റർ ഗേൾ എന്ന ഓമനപ്പേർ ഇവർക്കു നേടിക്കൊടുത്തു.

  • ലവ് ഫൈൻഡ്സ് ആൻഡ് ഹാർഡി (1938)
  • ദീസ് ഗ്ലാമർ ഗേൾസ് (1939)
  • സീഗ്ഫീൽഡ് ഗേൾ
  • സംവെയർ ഐ വിൽ ഫൈൻഡ് യു

തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ വശ്യതയും ശരീരവടിവുകളും ആസ്വദിച്ച പ്രേക്ഷകർ രണ്ടാംലോകയുദ്ധകാലത്ത് സ്വീറ്റർ ഗേൾ ഒഫ് വേൾഡ്വാർ കക എന്ന പേരു നൽകി.

  • ദ് പോസ്റ്റ്മാൻ ആൾവെയ്സ് റിങ്ക്സ് ട്വൈസ് (1946),
  • ദ് ബാഡ് ആൻഡ് ദ് ബ്യൂട്ടിഫുൾ (1952)

എന്നീ പ്രസിദ്ധ ചിത്രങ്ങളിലും മോശമല്ലാത്ത അഭിനയപാടവം പ്രകടിപ്പിച്ചു.

  • 1957-ലെ പെയ്റ്റൺ പ്ലേസിലെ

ഉന്മാദിനിയായ അമ്മയെ അവതരിപ്പിച്ച് ടേണർ അക്കാദമി നോമിനേഷൻ നേടിയെടുത്തു.

  • വി ഹൂ ആർ യങ് (1940)

എന്ന മറ്റൊരു മികച്ച ചിത്രത്തിലും ഇവരുടെ അഭിനയമികവ് തെളിഞ്ഞുകാണാം.

  • ബിറ്റർ സ്വീറ്റ് ലവ് (1976)

ആണ് ടേണറുടെ അവസാന ചിത്രം.

വിവാദജീവിതം[തിരുത്തുക]

തിരശ്ശീലയിലെന്നപോലെതന്നെ ജീവിതത്തിലും ഇവർ പുലർത്തിയ മോശമായ വിശാലമനസ്കത വിവാദങ്ങളുയർത്തി. ഏഴു തവണ വിവാഹിതയായി. എഴുപതുകളിൽ അതിഭാവുകത്വം നിറഞ്ഞ സംഗീതനാടകങ്ങൾ (ഓപ്പറ) നിർമിക്കുന്നതിൽ ഉത്സുകയായി. 1982 മുതൽ 83 വരെ ഫാൽക്കൻ ക്രെസ്റ്റ് എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചു ജനശ്രദ്ധ നേടി. 1983-ൽ ലാന, ദ് ലേഡി, ദ് ലെജെന്റ്, ദ് ട്രൂത്ത് എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1995 ജൂൺ 29-ന് കാലിഫോർണിയയിലെ സെഞ്ച്വറി സിറ്റിയിൽ നിര്യാതയായി.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടേണർ, ലാന (1920 - 95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ലാന_ടേണർ&oldid=1766482" എന്ന താളിൽനിന്നു ശേഖരിച്ചത്