ലത്തീന്‍ കത്തോലിക്കാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യകാലത്ത്‌ കൊല്ലത്തെത്തിയ ലത്തീന്‍ മിഷനറിമാരാണ്‌ കേരളത്തിലെ ആരാധനയ്ക്കു ആദ്യമായി ലത്തീന്‍ ആരാധനക്രമം നടപ്പാക്കിയത്‌.9 ആഗസ്റ്റ് 1329 ന് കൊല്ലം ആസ്ഥാനമായി ഇന്ത്യയിലെ ആദ്യ രൂപത നിലവില്‍ വന്നു[1]. ജൊര്‍ഡാനസ് കാറ്റലാനിയായിരുന്നു ആദ്യ ബിഷപ്പ്. പോര്‍ട്ടുഗീസുകാരുടെ സ്വാധീനത്തില്‍ കീഴില്‍ ഈ വിഭാഗക്കാര്‍ വലിയൊരു സമൂഹമായി ഉയര്‍ന്നു. സെ. സേവ്യര്‍ ( സേവ്യര്‍ പുണ്യവാളന്‍), പോര്‍ട്ടുഗീസ്‌ സഹായം എന്നിവ കേരളത്തിലെ ഒരു വിഭാഗം സഭയെ ലത്തീന്‍ സഭയാക്കി മാറ്റിയെന്നു പറയാം. .[2] ലത്തീനും സുറിയാനിയും ഭാഷകള്‍ ആണ്. എന്നാല്‍ ഇന്ത്യയിലെ ഒരിടത്തും ഇത് സംസാരഭാഷയല്ല. പണ്ട് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക പള്ളികളിലും കുര്‍ബാനയും ആരാധനയും ലത്തീന്‍ ഭാഷയിലായിരുന്നു നടത്തിയിരുന്നത്. കേരളത്തിലെ കത്തോലിക്കര്‍ ഈ ഭാഷകളുടെ അടിസ്ഥാനത്തില്‍ ലത്തീന്‍ കത്തോലിക്കരെന്നും സുറിയാനി കത്തോലിക്കരെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. [3]

[തിരുത്തുക] കേരളത്തിലെ ലത്തീന്‍ രൂപതകള്‍

( 1659 മലബാര്‍ അപ്പസ്ത്തോലിക് വികാര്യത്ത്, 1709 വരാപ്പുഴ അപ്പസ്ത്തോലിക് വികാര്യത്ത്, 1 സെപ്റ്റമ്പര്‍ 1886 മുതല്‍ അതിരൂപത )

[തിരുത്തുക] അവലംബം

  1. "Romanus Pontifix” dated 9 th August 1329 by Pope John XXII
  2. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. ഏടുകള്‍ 31. കാഞ്ചനഗിരി ബുക്സ്‌, കിളിമാനൂര്‍, കേരളം
  3. ജോസഫ് പുലിക്കുന്നേല്‍; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകള്‍, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999

[തിരുത്തുക] ഇതും കാണുക‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം