ലജ്ജ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലജ്ജ  
Cover of Book named Lajja.jpg
കർത്താവ് തസ്ലീമ നസ്രീൻ
രാജ്യം ബംഗ്ലാദേശ്
ഭാഷ ബംഗാളി
സാഹിത്യവിഭാഗം നോവൽ
പ്രസിദ്ധീകരിച്ച വർഷം 1993
ഇംഗ്ലീഷിൽ
പ്രസിദ്ധീകരിച്ച വർഷം
October 1997
അച്ചടി മാധ്യമം Print (Hardback & Paperback)
ഏടുകൾ 302
ഐ.എസ്.ബി.എൻ. 1-57392-1-65-3

തസ്ലീമ നസ്രിൻ എന്ന ബംഗ്ലാദേശി എഴുത്തുകാരിയുടെ ബംഗാളി നോവലാണ് ലജ്ജ. 1993-ലാണ്‌ ഈ നോവൽ പുറത്തിറങ്ങിയത്. ബംഗ്ലാദേശിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഈ നോവൽ നിരോധിക്കപ്പെട്ടു. ഇതിന്റെ പ്രസിദ്ധീകരണത്തെത്തുടർന്ന് ലഭിച്ച വധഭീഷണികൾ മൂലം തസ്ലീമയ്ക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങൾക്കാണ്‌ തസ്ലീമ ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്. 1992-ലെ ബാബരി മസ്ജിദ് തകർത്ത സംഭവവും അതെത്തുടർന്ന് ഉണ്ടായ വർഗ്ഗീയകലാപവുമാണ്‌ നോവലിന്റെ ഇതിവൃത്തം.

പ്രസിദ്ധീകരണം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ഇതിന്റെ അരലക്ഷം കോപ്പികൾ വിറ്റുപോവുകയുണ്ടായി. മലയാളം ഉൾപ്പെടെ പല ഭാഷകളിലേക്കും ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

"http://ml.wikipedia.org/w/index.php?title=ലജ്ജ_(നോവൽ)&oldid=773333" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ