ലക്ഷ്മി റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി റായ്
ജനനം 1981 മേയ് 5 (1981-05-05) (വയസ് 31)
ബെൽഗാം, കർണാടക ഇന്ത്യ
മറ്റ് പേരുകൾ ലച്ചു, കൃഷ്ണ
ഉദ്യോഗം ചലച്ചിത്ര അഭിനേത്രി
സജീവം 2005 - ഇതുവരെ

ലക്ഷ്മി റായ് കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ്. മലയാള-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം.

ഉള്ളടക്കം

[തിരുത്തുക] ചലച്ചിത്ര ജീവിതം

ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു ലക്ഷ്മി റായ്. നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.

അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. ജോഷിയുടെ ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, റോഷൻ ആൻഡ്രൂസിന്റെ കാസനോവ, സഞ്‌ജീവ്‌ ശിവന്റെ യോദ്ധ-2 എന്നീ ചിത്രങ്ങളാണ് പുതുതായി പുറത്തിറങ്ങാനുള്ള ലക്ഷ്മി റായിയുടെ ചിത്രങ്ങൾ. മൂന്നു ചിത്രങ്ങളിലും മോഹൻലാലാണ് നായകൻ.

ഒരു അവാർഡ്‌ദാന ചടങ്ങിൽ ലക്ഷ്മിയുടെ നൃത്ത വിരുന്ന്

[തിരുത്തുക] ലക്ഷ്മി റായിയുടെ മലയാള ചിത്രങ്ങൾ

വർഷം ചിത്രം കഥാപാത്രം പുരസ്കാരങ്ങൾ
2007 റോക്ക് & റോൾ ദയ ശ്രീനിവാസ് വിജയി ഏഷ്യാനെറ്റ് ഫിലിം അവാർഡ് :ഏറ്റവും നല്ല പുതുമുഖ നായിക
2008 അണ്ണൻ തമ്പി തേൻ മൊഴി
2008 പരുന്ത് രാഖി
2009 ടു ഹരിഹർ നഗർ മായ, ക്രിസ്ടീന
2009 ഇവിടം സ്വർഗ്ഗമാണ് സുനിത വിജയി ഏഷ്യാനെറ്റ് ഫിലിം അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക, ജയ് ഹിന്ദ്‌ ടിവി അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക, നാമനിർദേശം‌ ഫിലിംഫെയർ അവാർഡ്  :ഏറ്റവും നല്ല സഹനടി (മലയാളം)
2009 ചട്ടമ്പിനാട് ഗൗരി വിജയി മാതൃഭൂമി-അമൃത ടിവി അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക
2010 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ അതിഥി താരം
2011 മേക്കപ്പ് മാൻ
2011 ക്രിസ്ത്യൻ ബ്രദേഴ്സ്[1] സോഫിയ
2011 കാസനോവ[2] ഹാനൻ
2011 യോദ്ധ 2
2011 അറബീം ഒട്ടകോം പി. മാധവൻ നായരും[3] മീനാക്ഷി തമ്പുരാൻ

[തിരുത്തുക] അവലംബം

  1. http://sify.com/movies/kandahar-pips-christian-brothers-news-malayalam-kldm5Ufefcf.html
  2. http://sify.com/movies/casanova-starts-in-dubai-news-malayalam-kkgu6Xfdcff.html?scategory=malayalam
  3. http://blivenews.com/entertainment/1031-arabeem-ottakavum-p-madhavan-nairum-priyan-mohanlal-film

[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികൾ

ലക്ഷ്മി റായ് ഇന്റർനെറ്റ് മൂവീ ഡാറ്റാബേസിൽ

"http://ml.wikipedia.org/w/index.php?title=ലക്ഷ്മി_റായ്&oldid=1158510" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ