ലക്ഷ്മിനാരായൺ രാംദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1990-1993 കാലഘട്ടത്തിൽ ഇന്ത്യയുടെ നാവികസേനാമേധാവിയായിരുന്നു ലക്ഷ്മിനാരായൺ രാംദാസ്. 2004 ലെ മാഗ്‌സസെ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു ലഭിച്ചത്. സമാധാനത്തിനും അന്താരാഷ്‌ട്രധാരണയ്‌ക്കുമയി നൽകപ്പെടുന്ന ഈ പുരസ്‌കാരം പാകിസ്താനിയായ ഇബ്ൻ അബ്‌ദുർ റഹ്‌മാനും ലഭിച്ചു.

നാവികസേനയിലെ സേവനം[തിരുത്തുക]

1953 സെപ്റ്റംബർ 1നാണ് രാംദാസ് നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്[1]. യുണൈറ്റഡ് കിങ്ഡത്തിലെ റോയൽ നേവൽ സ്റ്റാഫ് കോളേജിൽ സംവേദനാ വിദഗ്ദ്ധനായി പരിശീലനം നേടിയ ഇദ്ദേഹം പിന്നീട് കൊച്ചിയിലെ നേവൽ അക്കാഡമിയുടെ തലവനായി. 1971ലെ ഇൻഡോ-പാക്ക് യുദ്ധത്തിൽ കിഴക്കൻ പാകിസ്താൻ ബോംബിങ്ങും ശത്രുക്കപ്പലുകളെ കണ്ടെത്തലും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു. വീരചക്രം, പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1] 2004ൽ ദക്ഷിണേഷ്യ അണുവായുധമുക്തവും ആയുധമുക്തവും ആക്കാനുള്ള ശ്രമങ്ങൾക്ക് ഇദ്ദേഹത്തിനു മാഗ്സസെ അവാർഡും ലഭിച്ചു[2].

അവലംബം[തിരുത്തുക]

  1. 1.0 1.1 "Admiral Laxminarayan Ramdas PVSM,AVSM,VrC,VSM,ADC". Indian Navy Information Resource and Facilitation Centre. February 21, 2005. Archived from the original on 2009-06-19. Retrieved 22 January 2010.
  2. "Citation for Laxminarayan Ramdas and Ibn Abdur Rehman". Ramon Magsaysay Award Foundation. August 31, 2004. Archived from the original on 2012-05-27. Retrieved 22 January 2010.
Military offices
മുൻഗാമി ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ്
1990–1993
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ലക്ഷ്മിനാരായൺ_രാംദാസ്&oldid=3643590" എന്ന താളിൽനിന്ന് ശേഖരിച്ചത്