റ്റൂ ആൻഡ് എ ഹാഫ് മെൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Two and a Half Men റ്റൂ ആൻഡ് എ ഹാഫ് മെൻ |
|
|---|---|
| സൃഷ്ടിച്ചത് | ചക്ക് ലോറെ ലീ ആരോൺസൺ |
| അഭിനേതാക്കൾ | ചാർലി ഷീൻ ജോൺ ക്രയർ ആംഗസ് ടി. ജോൺസ് കൊഞ്ചെറ്റ ഫെരെൽ ഹോളണ്ട് ടെയ്ലർ മാരിൻ ഹിങ്കൾ ജെന്നിഫർ ബിനി ടെയ്ലർ മെലനി ലിൻസ്കീ ഏപ്രിൽ ബൗൾബി ആഷ്ടൺ കച്ചർ |
| തീം മ്യൂസിക് കമ്പോസർ | ചക്ക് ലോറെ ലീ ആരൻസോൺ ഗ്രാന്റ് ഗെയ്സ്മാൻ |
| ഈണം നൽകിയത് | ഡെന്നിസ് സി. ബ്രൗൺ ഗ്രാന്റ് ഗെയ്സ്മാൻ |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ(കൾ) | ഇംഗ്ലിഷ് |
| സീസണുകളുടെ എണ്ണം | 10 |
| എപ്പിസോഡുകളുടെ എണ്ണം | 211 |
| പ്രൊഡക്ഷൻ | |
| എക്സിക്യുട്ടീവ് പ്രൊഡ്യൂസർ |
ചക്ക് ലോറെ
|
| ഛായാഗ്രഹണം | Steven V. Silver Alan K. Walker (first pilot) Tony Askins (second pilot) |
| Camera setup | ഒന്നിലധികം ക്യാമറ |
| സമയദൈർഘ്യം | 21 മിനുട്ടുകൾ സുമാർ |
| Production company(s) | ചക്ക് ലോറെ പ്രൊഡക്ഷൻസ് ദി റ്റാനെൻബോം കമ്പനി വാർണർ ബ്രദേഴ്സ് ടെലിവിഷൻ |
| ബ്രോഡ്കാസ്റ്റ് | |
| ഒറിജിനൽ ചാനൽ | സി.ബി.എസ് |
| Original run | 2003 സെപ്റ്റംബർ 22 – വർത്തമാനകാലം വരെ |
| External links | |
| Website | |
സി.ബി.എസ് സ്രഷ്ടിച്ച ഒരു പ്രമുഖ അമേരിക്കൻ സീരിയലാണ് റ്റൂ ആൻഡ് എ ഹാഫ് മെൻ. ഇന്ത്യയിൽ ഇത് സ്റ്റാർ വേൾഡിലാണ് സമ്പ്രേഷണം ചെയ്യുന്നത്. പരസ്യ ചിത്രങ്ങൾക്ക് ഈണം നൽകുന്ന ചാർലി ഹാർപ്പർ തന്റെ മാലിബു കടലോര മാളികയിൽ നയിക്കുന്ന സുഖലോലുപ ജീവിതമാണ് മുഖ്യ പ്രമേയം. എന്നാൽ ചാർലിയുടെ അനുജൻ അലനും അലന്റെ 9 വയസുകാരൻ പുത്രൻ ജെയ്ക്കും മാളികയിലേക്ക് താമസം മാറുന്നതോടെ ചാർലിയുടെ സുഖ ജീവിതത്തിന് ഭംഗം വരുന്നു. സമ്പന്നനും സുഖലോലുപനുമായ ചാർലിയിൽ നിന്ന് അമ്പേ വ്യത്യസ്തമാണ് ദരിദ്രനും പിശുക്കനും സദാ പിരിമുറുക്കം അനുഭവിക്കുന്നവനും വിവാഹ മോചിതനുമായ അലന്റെ അവസ്ഥ. ഇവരുടെ വൈരുധ്യങ്ങളാണ് തമാശകൾക്ക് മിക്കവാറും വഴി വെക്കുക.