റോബർട്ട് മോണ്ട്ഗോമറി
പ്രമുഖനായ സ്കോട്ടിഷ് കലാകാരനാണ് റോബർട്ട് മോണ്ട്ഗോമറി. തെരുവു കലാരൂപത്തിൽ ആനന്ദം കണ്ടെത്തുന്ന ഈ കലാകാരൻ, ജനങ്ങളിലേക്ക് തൊടുത്തു വിടുന്ന ആശയങ്ങളാണ് പ്രധാനം; അവ പ്രദർശിപ്പിക്കപ്പെടുന്ന ഇടങ്ങളല്ല എന്നു വിശ്വാസിക്കുന്നയാളാണ്.[1]
ജീവിതരേഖ[തിരുത്തുക]
1972ൽ സ്കോട്ട്ലൻഡിലെ ചാപ്പൽഹാളിൽ ജനിച്ച റോബർട്ട് ഇപ്പോൾ ലണ്ടനിലാണ് താമസം. അയർഷയറിലെ പ്രസ്റ്റ്വിക്ക്, എഡിൻബറോ കോളജ് ഓഫ് ആർട്സ് എന്നിവിടങ്ങളിലായി കലാപഠനം നടത്തി. ഫ്രഞ്ച് മാർക്സിയൻ എഴുത്തുകാരനായ ഗെ ദെബോർഡിന്റെ രചനകളും യൂറോപ്പിലെ വിപ്ളവകാരികളായ സിറ്റ്വേഷണലിസ്റ്റുകളുടെ പ്രവർത്തനങ്ങളും റോബർട്ടിൻറെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. [2]അപ്രതീക്ഷിത സ്ഥലങ്ങളിൽ കലാസൃഷ്ടികൾ നിരത്തി കാഴ്ചക്കാരന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന യൂറോപ്യൻ വിപ്ളവകാരികളാണ് സിറ്റ്വേഷണലിസ്റ്റുകൾ. 1968 മേയിൽ ഫ്രാൻസിൽ നടന്ന തൊഴിലാളി സമരങ്ങളുടെ കാലഘട്ടത്തിനു ശേഷം യൂറോപ്പിലുണ്ടായ പോസ്റ്റ് സിറ്റ്വേഷണലിസ്റ്റ് യുഗത്തിന്റെ സൃഷ്ടിയാണ് റോബർട്ട്.
പ്രദർശനങ്ങൾ[തിരുത്തുക]
കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]
- കൊച്ചി-മുസിരിസ് ബിനാലെയിൽ പരസ്യപ്പലകയിൽ വാക്കുകൾകൊണ്ടു തീർക്കുന്ന കലയുടെ മായിക ലോകമാണ് റോബർട്ട് മോണ്ട്ഗോമറി അവതരിപ്പിച്ചത്. എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിച്ച് നടത്തിയ കവിത ഇൻസ്റലേഷൻ നഷ്ടപ്പെട്ട മുക്കുവന്മാരെ ഓർമിക്കുന്ന ഒരു ഗീതത്തെയാണ് (“The strange new music of crying songs/Of the people we left behind/Mixing as your boat touches shoreline/ Touches my bones.”) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.[3] കറുത്ത പ്രതലത്തിൽ തെളിഞ്ഞ വെളുത്ത അക്ഷരങ്ങൾ അവയിലെ കവിത കൊണ്ടും ചിന്ത കൊണ്ടും ശ്രദ്ധേയമായിരുന്നു.
- വെനീസ് ബിനാലെ
അവലംബം[തിരുത്തുക]
- ↑ "തെരുവിലലയുന്ന കലയുമായി റോബർട്ട് മോണ്ട് ഹോമറി". മനോരമഓൺലൈൻ. 13.3.2013. Retrieved 13 മാർച്ച് 2013.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://us.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13012715&district=Cochin&BV_ID=@@@
- ↑ അരുൺ പ്രസാദ്. "ബിനാലെ ചുമരുകളിൽ ഒരു കവിത മുഖം നോക്കുന്നു". നാലാമിടം. Retrieved 13 മാർച്ച് 2013.
പുറം കണ്ണികൾ[തിരുത്തുക]
- കൊച്ചി-മുസിരിസ് ബിനാലെയിൽ Archived 2013-01-11 at the Wayback Machine.