റോബര്‍ട്ട് ക്ലൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോബര്‍ട്ട് ക്ലൈവ്
LordClive.jpg
റോബര്‍ട്ട് ക്ലൈവ്
ജനനം സെപ്റ്റംബര്‍ 29 1725(1725-09-29)
ഷ്രോപ്ഷൈര്‍
മരണം നവംബര്‍ 22 1774 (പ്രായം 49)
ബെര്‍ക്കലി സ്ക്വയര്‍
പൗരത്വം ബ്രിട്ടീഷ്
മറ്റു നാമങ്ങള്‍ ഇന്ത്യയുടെ ക്ലൈവ്
പ്രശസ്തി ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപനം.

ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികനായിരുന്നു മേജര്‍ ജനറല്‍ റോബര്‍ട്ട് ക്ലൈവ് (Major-General Robert Clive, 1st Baron Clive, KB ) (ജനനം:1725 സെപ്റ്റംബര്‍ 29 - മരണം: 1774 നവംബര്‍ 22). ഇന്ത്യയുടെ ക്ലൈവ് എന്നും അറിയപ്പെട്ടിരുന്നു. വാറന്‍ ഹേസ്റ്റിങ്ങിനൊപ്പം ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

[തിരുത്തുക] ജീവിതരേഖ

റോബര്‍ട്ട് ക്ലൈവ് 1743-ല്‍ തന്റെ പതിനെട്ടാം വയസിലാണ്‌ ഇന്ത്യയിലെത്തിയത്. 1767-ല്‍ അദ്ദേഹം ഇന്ത്യ വിടുമ്പോള്‍ വളരെ വലിയ ഒരു സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തിലധികം പൗണ്ട് വിലമതിക്കുന്ന സ്വത്ത് അദ്ദേഹത്തിന്‌ ഇന്ത്യയിലുണ്ടായിരുന്നു. കമ്പനിഭരണത്തിലെ അഴിമതി അവസാനിപ്പിക്കുവാനായുമാണ്‌ 1764-ല്‍ ബംഗാളിന്റെ ഗവര്‍ണറായി ക്ലൈവിനെ നിയമിച്ചത്. എന്നാല്‍ 1772-ല്‍ അവിഹിതസ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അദ്ദേഹം വിചാരണക്ക് വിധേയനായി. ഇതില്‍ കുറ്റവിമുക്തനാക്കാപ്പെട്ടെങ്കിലും 1774-ല്‍ റോബര്‍ട്ട് ക്ലൈവ് ആത്മഹത്യ ചെയ്യുകയായിരുന്നു[1]‌.

[തിരുത്തുക] അവലംബം

  1. "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III. New Delhi: NCERT. pp. 15. http://www.ncert.nic.in/book_publishing/class8/our_pasts/2.pdf. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം