റോഡ് റോളർ
റോഡിനെ പരത്തി ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു വാഹനമാണ് റോഡ് റോളർ(Road Roller).
[തിരുത്തുക] സവിശേഷതകൾ
ഭാരതത്തിൽ മീഡിയം മോട്ടോർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനമായ ഇതിന് 8.12 ടൺ ഭാരമുണ്ട്. ഉരുക്കിനാൽ പുറം കവചം നിർമ്മിച്ചിരിക്കുന്ന ഈ വാഹനത്തിന് ഓറഞ്ച് നിറമാണു നൽകിയിരിക്കുന്നത്. ഇതിൽ ഡ്രൈവർക്കു മാത്രമേ ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ളൂ. 12 ലിറ്റർ എഞ്ചിൽ ഓയിൽ ഉൾക്കൊള്ളൂന്ന 3600 സിസി, 4 സിലിണ്ടറുള്ള എഞ്ചിനാണുള്ളത്. ബാറ്ററി ഉപയോഗിച്ചുള്ള സെൽഫ് സ്റ്റാർട്ട് കൂടാതെ ലിവർ ഉപയോഗിച്ചു കറക്കിയും പ്രവർത്തിപ്പിക്കാം. ഡീസൽ ടാങ്കിൽന്റെ അളവ് 72 ലിറ്ററാണ്. നാല് ഗിയറുകളാണ് ഇതിനുള്ളത്. ക്ലച്ച് ഉപയോഗിച്ച് വേഗത ക്രമീകരിക്കാവുന്ന ഇതിന്റെ പരമാവധി വേഗം ഏഴര കിലോമീറ്റർ വരെയാണ്. സാധാരണ സാഹചര്യങ്ങളിൽ 4 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന ഇതിന് ജോലി സമയത്ത് ലഭിക്കുന്നത് 3 കിലോമീറ്റർ മൈലേജ് മാത്രമാണ്. ഒരു ദിവസം 8 മണിക്കൂർ വീതം പണി ചെയ്താൽ ഒരു മാസം തികയുമ്പോഴേയ്ക്കും എഞ്ചിൻ ഓയിൽ മാറ്റേണ്ടതാണ്. 5 വർഷം കൂടുമ്പോൾ എഞ്ചിൻ പണിയും നടത്തേണ്ടതാണ്. ചക്രങ്ങളുടെ ആയുസ്സ് 20 കൊല്ലം മാത്രമാണ്. ചക്രങ്ങൾക്ക് തേയ്മാനം സംഭവിച്ചാൽ പുതിയവ മാത്രമേ ലഭിക്കുകയുള്ളൂ. [1]
[തിരുത്തുക] അവലംബം
- ↑ മലയാള മനോരമ ഫാസ്റ്റ് ട്രാക്ക് മാസിക. 2010 സെപ്റ്റംബർ. താളുകൾ,64 - 66