റൊവാള്‍ഡ് ആമുണ്ഡ്സെന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോആള്‍ഡ് ആമുണ്ഡ്സെന്‍

റോആള്‍ഡ് എങ്കെല്‍ബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെന്‍
ജനനം ജൂലൈ 16 1872 (1872-07-16)
Borge, Østfold, നോര്‍‌വേ
മരണം c. ജൂണ്‍ 18 1928 (aged 55)
Bjørnøya, Svalbard Flag of Norway
ഉദ്യോഗം പര്യവേഷകന്‍
മാതാപിതാക്കള്‍ ജെന്‍സ് ആമുണ്ഡ്സെന്‍

റോആള്‍ഡ് എങ്കെല്‍ബ്രെഗ്റ്റ് ഗ്രാവ്നിങ് ആമുണ്ഡ്സെന്‍ (ജൂലൈ 16, 1872c. ജൂണ്‍ 18, 1928), നോര്‍വേക്കാരനായ ഒരു ധ്രുവപര്യവേഷകനായിരുന്നു. 1910-നും 1912-നും ഇടയ്ക്കു നടത്തിയ ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാര്‍ട്ടിക് പര്യവേഷണം ഇദ്ദേഹമാണ് നയിച്ചത്. ഇരു ധ്രുവങ്ങളിലും പര്യവേഷണം നടത്തിയ ആദ്യവ്യക്തി എന്ന നിലയിലും പ്രശസ്തന്‍. 1928-ല്‍ ഒരു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഇദ്ദേഹം അപ്രത്യക്ഷനായി. അന്റാര്‍ട്ടിക്കാ പര്യവേഷണങ്ങളുടെ ധീരകാലഘട്ടത്തില്‍ ഡഗ്ലസ് മോസണ്‍, റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്കോട്ട്, ഏര്‍ണെസ്റ്റ് ഷാക്കിള്‍ട്ടണ്‍ എന്നീ മഹാരഥന്മാരോടൊപ്പം പര്യവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന വ്യക്തിയായിരുന്നു ആമുണ്ട്സെന്‍.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം