റേ-ബാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേ-ബാൻ
Logo ray ban.jpg
തരം ലക്സോട്ടിക്കാ ഗ്രൂപ് എസ്.പി.ഏയുടെ സം‌രം‌ഭം
സ്ഥാപിക്കപ്പെട്ടത് 1937
സ്ഥാപകൻ ബോഷ് & ലോംബ്
ആസ്ഥാനം അഗോർഡോ, വെനെറ്റോ, ഇറ്റലി
ഉൽപ്പന്നങ്ങൾ ഉത്തമ നിലവാരമുള്ള കണ്ണടകൾ, സൺ‌‍ഗ്ലാസുകൾ
വെബ്‌സൈറ്റ് www.ray-ban.com

1937-ൽ ബോഷ് ആൻഡ് ലോംബ് സ്ഥാപിച്ച[1] സൺഗ്ലാസ് നിർമ്മാണ കമ്പനിയാണ്‌ റേ-ബാൻ. അമേരിക്കൻ വ്യോമസേനയിലെ പൈലറ്റുമാർക്കു സൺഗ്ലാസ് നിർമ്മിക്കുന്നതിനു വേണ്ടിയായിട്ടാണ്‌ ഈ കമ്പനി സ്ഥാപിക്കപ്പെട്ടിരുന്നത്. [2]. 1999-ൽ 1.2 ബില്ല്യൻ ഡോളറിന് റേ-ബാൻ ഇറ്റാലിയൻ കമ്പനിയായ ലക്സോട്ടിക്കാ എസ്. പി ഏയ്ക്കു വിറ്റു [3].

ചരിത്രം[തിരുത്തുക]

റേ-ബാൻ എവിയേറ്റർ സൺ ഗ്ലാസ്
(RB3025 004/58)

1920-ൽ ലെഫ്റ്റനന്റ് ജോൺ മക്റീഡി നടത്തിയ ബലൂൺ സാഹസികയാത്രയാണ്‌ റേ-ബാൻ കണ്ണടകൾക്ക് തുടക്കമിടാനുണ്ടായ പ്രചോദനം. ആകാശത്തുള്ളപ്പോൾ സൂര്യരശ്മികൾ കണ്ണിനു മാറ്റാനാവാത്ത പ്രശ്നങ്ങളുണ്ടാക്കിയതായി പറഞ്ഞ ജോൺ, ബോഷ് ആൻഡ് ലോംബിനോട് സൂര്യരശ്മികളിൽ നിന്നും സം‌രക്ഷിക്കാനുള്ള തരം കണ്ണടകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. 1937-ൽ ആന്റി ഗ്ലെയർ എന്ന അൾ‍ട്രാവയലറ്റ്, ഇൻഫ്രാറെഡ് രശ്മികളിൽ നിന്ന് സം‌രക്ഷണം നൽകുന്ന കണ്ണടയ്ക്ക് പേറ്റന്റ് എടുത്തു [4]. ഭാരം കുറഞ്ഞ (150 ഗ്രാം) സ്വർണ്ണം പൂശിയ ചട്ടത്തിൽ പച്ചനിറമുള്ള മിനറൽ ഗ്ലാസോടുകൂടിയ ആന്റി ഗ്ലെയർ അമേരിക്കയുടെ പൈലറ്റുമാർ വ്യാപകമായി സ്വീകരിച്ചു.

പുതിയ റേ-ബാൻ വേഫെയറർ സൺഗ്ലാസ്
(RB2132 901L)

അവലംബം[തിരുത്തുക]

  1. റേ-ബാൻ കമ്പനി വെബ്‌സൈറ്റ്
  2. റേ-ബാൻ ചരിത്രം
  3. ഫാഷൻ ഡിക്ഷ്ണറി
  4. ഫാഷൻ ഡിക്ഷ്ണറി
"http://ml.wikipedia.org/w/index.php?title=റേ-ബാൻ&oldid=1692094" എന്ന താളിൽനിന്നു ശേഖരിച്ചത്