റുഡോൾഫ് ജേക്കബ് കാമറേറിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുഡോൾഫ് ജേക്കബ് കാമറേറിയസ്
റുഡോൾഫ് ജേക്കബ് കാമറേറിയസ് (1665-1721)
ജനനം1665 ഫെബ്രുവരി 12
മരണം1721 സെപ്റ്റംബർ 11 (56 വയസ്സ്)
ദേശീയതജർമ്മൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotanist
ഡോക്ടർ
ഡോക്ടർ ബിരുദ ഉപദേശകൻഏലിയാസ് റുഡോൾഫ് കാമറേറിയസ് സീനിയർ
ജോർജ്ജ് ബെൽത്താസർ മെറ്റ്സഗർ
ഡോക്ടറൽ വിദ്യാർത്ഥികൾJohann Andreas Planer
കുറിപ്പുകൾ
ഏലിയാസ് റുഡോൾഫ് കാമറേറിയസ് സീനിയറിന്റെ പുത്രനാണ് റുഡോൾഫ് ജേക്കബ് കാമറേറിയസ്.

ജർമ്മൻ സസ്യശാസ്ത്രജ്ഞനും, ഭിഷഗ്വരനും ആയിരുന്നു റുഡോൾഫ് ജേക്കബ് കാമറേറിയസ്. സസ്യങ്ങളിലെ പ്രത്യുല്പാദന അവയവങ്ങളിൽ പഠനം നടത്തി അദ്ദേഹം പ്രസിദ്ധി ആർജ്ജിച്ചു. De sexu plantarum epistola (1694) എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ സംഭാവനയാണ്. പരാഗരേണുക്കളാണ് ബീജസങ്കലനത്തിൽ ആൺബീജങ്ങളെ വഹിക്കുന്നത് എന്ന് അദ്ദേഹമാണ് പരീക്ഷണങ്ങളിലൂടെ തെളിയിച്ചത്.