യഥാതഥ്യപ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിയലിസം (കല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദൃശ്യകലകളിലും സാഹിത്യത്തിലും യഥാതഥ്യം എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കിൽ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തിൽ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്‌. സത്യത്തെ അനാവരണം ചെയ്യുമ്പോൾ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തിൽ പെടുത്താം.

പശ്ചാത്തലം [തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഫ്രാൻസിൽ രൂപം കൊണ്ട സാഹിത്യമുന്നേറ്റത്തെയും റിയലിസം എന്ന പദം കൊണ്ട് വ്യവക്ഷിക്കുന്നു. 1800-കളുടെ അവസാനത്തിൽ ഫ്രാൻസിൽ ഇത് വളരെ ജനപ്രിയമായ ഒരു കലാരൂപമായിരുന്നു. ഛായാഗ്രഹണത്തിന്റെ ആവിർഭാവത്തോടെയാണ് റിയലിസം നിലവിൽ വന്നത് - ഈ പുതിയ ദൃശ്യസങ്കേതം ജനങ്ങളിൽ വസ്തുതാപരമായി യഥാർത്ഥമായ കലാസൃഷ്ടികൾ സൃഷ്ടിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഫ്രെഞ്ച് സാഹിത്യത്തിലും കലയിലും നിറഞ്ഞുനിന്ന കാൽപ്പനികതയ്ക്ക് (റൊമാന്റിസിസം) ശക്തമായ ബദലായിരുന്നു റിയലിസം. വ്യക്തിപരമായ ചായ്‌വുകൾ കൊണ്ട് വളച്ചൊടിക്കപ്പെടാതെ, വസ്തുതാപരമായ യാഥാർത്ഥ്യം (ഒബ്ജെക്ടീവ് റിയാലിറ്റി) എന്ന തത്ത്വത്തിൽ വിശ്വസിച്ച റിയലിസം അതിവർണ്ണനകൾ കൊണ്ടുനിറഞ്ഞ വൈകാരികതയ്ക്ക് എതിരായിരുന്നു. സത്യം, കൃത്യത എന്നിവ പല റിയലിസ്റ്റുകളുടെയും ലക്ഷ്യങ്ങളായിത്തീർന്നു.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=യഥാതഥ്യപ്രസ്ഥാനം&oldid=1725885" എന്ന താളിൽനിന്നു ശേഖരിച്ചത്