റിയലിസം (കല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൃശ്യകലകളിലും സാഹിത്യത്തിലും റിയലിസം എന്ന പദം സൂചിപ്പിക്കുന്നത് വസ്തുക്കളെ അല്ലെങ്കില്‍ കഥാപാത്രങ്ങളെ അവ ദൈനംദിനജീവിതത്തില്‍ അവതരിക്കുന്നതുപോലെ, നിറപ്പകിട്ടോ വിശകലനമോ ഇല്ലാതെ ചിത്രീകരിക്കുന്നതിനെയാണ്‌. സത്യത്തെ അനാവരണം ചെയ്യുമ്പോള്‍ വൈകൃതമോ അറപ്പുളവാക്കുന്നതോ ആയ കാര്യങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളെയും റിയലിസത്തില്‍ പെടുത്താം.

[തിരുത്തുക] പശ്ചാത്തലം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഫ്രാന്‍സില്‍ രൂപം കൊണ്ട സാഹിത്യമുന്നേറ്റത്തെയും റിയലിസം എന്ന പദം കൊണ്ട് വ്യവക്ഷിക്കുന്നു. 1800-കളുടെ അവസാനത്തില്‍ ഫ്രാന്‍സില്‍ ഇത് വളരെ ജനപ്രിയമായ ഒരു കലാരൂപമായിരുന്നു. ഛായാഗ്രഹണത്തിന്റെ ആവിര്‍ഭാവത്തോടെയാണ് റിയലിസം നിലവില്‍ വന്നത് - ഈ പുതിയ ദൃശ്യസങ്കേതം ജനങ്ങളില്‍ വസ്തുതാപരമായി യഥാര്‍ത്ഥമായ കലാസൃഷ്ടികള്‍ സൃഷ്ടിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഫ്രെഞ്ച് സാഹിത്യത്തിലും കലയിലും നിറഞ്ഞുനിന്ന കാല്‍പ്പനികതയ്ക്ക് (റൊമാന്റിസിസം) ശക്തമായ ബദലായിരുന്നു റിയലിസം. വ്യക്തിപരമായ ചായ്‌വുകള്‍ കൊണ്ട് വളച്ചൊടിക്കപ്പെടാതെ, വസ്തുതാപരമായ യാഥാര്‍ത്ഥ്യം (ഒബ്ജെക്ടീവ് റിയാലിറ്റി) എന്ന തത്വത്തില്‍ വിശ്വസിച്ച റിയലിസം അതിവര്‍ണ്ണനകള്‍ കൊണ്ടുനിറഞ്ഞ വൈകാരികതയ്ക്ക് എതിരായിരുന്നു. സത്യം, കൃത്യത എന്നിവ പല റിയലിസ്റ്റുകളുടെയും ലക്ഷ്യങ്ങളായി തീര്‍ന്നു.

"http://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%B2%E0%B4%BF%E0%B4%B8%E0%B4%82_(%E0%B4%95%E0%B4%B2)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍