റിമ കല്ലിങ്കൽ
| റിമ കല്ലിങ്കൽ | |
|---|---|
| തൊഴിൽ | നടി, നർത്തകി, അവതാരക |
| സജീവം | 2009–present |
മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.
തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ , കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്[1].
നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവർക്കു ലഭിച്ചു[2].
ഉള്ളടക്കം |
പുരസ്കാരങ്ങൾ [തിരുത്തുക]
സിനിമകൾ [തിരുത്തുക]
| വർഷം | സിനിമ | കഥാപാത്രം | ഭാഷ | മറ്റ് വിവരങ്ങൾ |
| 2009 | ഋതു | വർഷ ജോൺ | മലയാളം | ആദ്യ ചിത്രം |
| കേരള കഫേ | മലയാളം | പത്തു സംവിധായകരുടെ പത്തു സിനിമകൾ അണിയിച്ചൊരുക്കിയിരിക്കുന്നു | ||
| നീലത്താമര | ഷാരത്തെ അമ്മിണി | മലയാളം | 1979-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തിൽ അംബിക അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിച്ചു | |
| 2010 | ഹാപ്പി ഹസ്ബന്റ്സ് | ഡയാന | മലയാളം | [4] |
| രഘുപതി രാഘവ റാജാറാം | മലയാളം | ചിത്രീകരണം പുരോഗമിക്കുന്നു.[5] | ||
| സിറ്റി ഓഫ് ഗോഡ് | മലയാളം | |||
| മഴൈ വര പോകുത് | തമിഴ് | ചിത്രീകരണം പുരോഗമിക്കുന്നു. |
ഇത് കൂടി കാണുക [തിരുത്തുക]
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റിമ കല്ലിങ്കൽ
അവലംബം [തിരുത്തുക]
- ↑ നൃത്തവേദിയിലൂടെ വെള്ളിത്തിരയിൽ / ദേശാഭിമാനി
- ↑ 2.0 2.1 http://www.mathrubhumi.com/movies/malayalam/341777/
- ↑ http://www.prd.kerala.gov.in/stateawards4.htm
- ↑ http://www.keralapals.com/tag/happy-husbands-rima-kallingal/ Happy Husbands
- ↑ http://entertainment.oneindia.in/malayalam/top-stories/2009/rima-kallingal-model-actress-100809.html