റിച്ചാർഡ് വാഗ്നർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജർമൻ ഓപ്പറ സംഗീത സംവിധായകൻ ആയിരുന്നു റിച്ചാർഡ് വാഗ്നർ (മേയ് 22, 1813 - ഫെബ്രുവരി 13, 1883). കാല്പനിക കാലഘട്ടത്തിൽ ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീത സംവിധായകൻ ഇദ്ദേഹമായിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ എഴുതിയവയെ ഒഴിവാക്കിയാൽ ഇദ്ദേഹം പത്ത് ഓപ്പറകൾ രചിച്ചിട്ടുണ്ട്. അവ ഇന്നും ഓപ്പറ ഹൗസുകളിൽ അവതരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ മിക്ക ഓപ്പറകളും ജർമൻ ഐതിഹ്യങ്ങളെപ്പറ്റിയുള്ളവയാണ്. വരികൾ ഇദ്ദേഹം സ്വയമാണെഴുതിയത്. ഓപ്പറയെക്കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതി ഇദ്ദേഹം മാറ്റിമറിച്ചു. ജർമൻ പട്ടണമായ ബെയ്റുത്തിൽ ഇദ്ദേഹം സ്വന്തം രൂപകല്പനയിൽ ഒരു ഓപ്പറ ഹൗസ് നിർമിച്ചിട്ടുണ്ട്.