റിച്ചാര്‍ഡ് വാഗ്നര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജര്‍മന്‍ ഓപ്പറ സംഗീത സംവിധായകന്‍ ആയിരുന്നു റിച്ചാര്‍ഡ് വാഗ്നര്‍ (മേയ് 22, 1813 - ഫെബ്രുവരി 13, 1883). കാല്പനിക കാലഘട്ടത്തില്‍ ജര്‍മനിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീത സംവിധായകന്‍ ഇദ്ദേഹമായിരുന്നു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ എഴുതിയവയെ ഒഴിവാക്കിയാല്‍ ഇദ്ദേഹം പത്ത് ഓപ്പറകള്‍ രചിച്ചിട്ടുണ്ട്. അവ ഇന്നും ഓപ്പറ ഹൗസുകളില്‍ അവതരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ മിക്ക ഓപ്പറകളും ജര്‍മന്‍ ഐതിഹ്യങ്ങളെപ്പറ്റിയുള്ളവയാണ്. വരികള്‍ ഇദ്ദേഹം സ്വയമാണെഴുതിയത്. ഓപ്പറയെക്കുറിച്ചുള്ള ജനങ്ങളുടെ ചിന്താഗതി ഇദ്ദേഹം മാറ്റിമറിച്ചു. ജര്‍മന്‍ പട്ടണമായ ബെയ്റുത്തില്‍ ഇദ്ദേഹം സ്വന്തം രൂപകല്പനയില്‍ ഒരു ഓപ്പറ ഹൗസ് നിര്‍മിച്ചിട്ടുണ്ട്.