റിങ് നീഹാരിക
| റിങ്ങ് നീഹാരിക | |
|---|---|
റിങ്ങ് നീഹാരിക (M57) കടപ്പാട്: നാസ/STScI/AURA |
|
| Observation data (Epoch J2000) |
|
| റൈറ്റ് അസൻഷൻ | 18h 53m 35.079s[1] |
| ഡെക്ലിനേഷൻ | +33° 01′ 45.03″[1] |
| ദൂരം | 2.3+1.5−0.7 kly (700+450−200 pc)[2][3] |
| ദൃശ്യകാന്തിമാനം (V) | 9[4] |
| കോണീയവലിപ്പം (V) | 230″ × 230″[2] |
| നക്ഷത്രരാശി | അയംഗിതി |
| Physical characteristics | |
| ആരം | 1.3+0.8−0.4 ly[a] |
| കേവലകാന്തിമാനം (V) | -0.2+0.7−1.8[b] |
| Notable features | - |
| മറ്റു നാമങ്ങൾ | M 57,[1] NGC 6720[1] |
|
See also: ഗ്രഹ നീഹാരിക, നീഹാരികകളുടെ പട്ടിക |
|
അയംഗിതി രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു നീഹാരികയാണ് റിങ്ങ് നീഹാരിക. M57 എന്നതാണ് ഇതിന്റെ മെസ്സിയർ സംഖ്യ. ഗ്രഹനീഹാരികകളിൽ (Planetary Nebula) ഏറ്റവും പ്രശസ്തമായ ഒന്നാണിത്.
ചരിത്രം [തിരുത്തുക]
1779 ജനുവരിയിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അന്ത്വാൻ ദാർക്വിയെ ഡി പെല്ലെപുവ ആണ് റിങ്ങ് നീഹാരിക കണ്ടെത്തിയത്. അതേ മാസം തന്നെ ധൂമകേതുക്കളെ തിരയുകയായിരുന്ന ചാൾസ് മെസ്സിയറും ഇതിനെ കണ്ടെത്തി. തന്റെ പട്ടികയിൽ 57-ആമത്തെ അംഗമായി മെസ്സിയർ ഇതിനെ എണ്ണി. മെസ്സിയറും വില്യം ഹെർഷലും ദൂരദർശിനി കൊണ്ട് തിരിച്ചറിയാനാകാത്ത നക്ഷത്രങ്ങളുടെ കൂട്ടമായിരിക്കാം ഈ നീഹാരികയെന്ന് പരികൽപന ചെയ്തു. എന്നാൽ ഇത് തെറ്റാണെന്ന് 1864-ൽ വില്യം ഹഗ്ഗിൻസ് തന്റെ പഠനത്തിലൂടെ തെളിയിച്ചു.
റിങ്ങ് നീഹാരികയുടെ കേന്ദ്രത്തിൽ ഒരു മങ്ങിയ നക്ഷത്രമുണ്ടെന്ന് 1800-ൽ ഫ്രീഡ്രിച്ച് വോൺ ഹാൻ കണ്ടെത്തി.
സ്ഥാനം [തിരുത്തുക]
അയംഗിതി രാശിയിൽ ആൽഫ നക്ഷത്രമായ വേഗയുടെ തെക്കായാണ് റിങ്ങ് നീഹാരികയുടെ സ്ഥാനം. ബീറ്റ നക്ഷത്രത്തിൽ നിന്ന് ഗാമ നക്ഷത്രത്തിലേക്കുള്ള രേഖയിൽ ഏകദേശം 40 ശതമാനം പിന്നിട്ടാലെത്തുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ ബൈനോക്കൂലറുകൾ കൊണ്ടോ ഈ നീഹാരികയെ ദർശിക്കാൻ സാധിക്കില്ല. 3 ഇഞ്ച് ദൂരദർശിനിയുപയോഗിച്ച് ഇതിന്റെ വളയം കാണാമെങ്കിലും നന്നായി കാണണമെങ്കിൽ 8 ഇഞ്ച് ദൂരദർശിനിയെങ്കിലും ആവശ്യമാണ്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for Messier 57. ശേഖരിച്ചത് 2006-12-19.
- ↑ 2.0 2.1 O'Dell, C. R.; Balick, B.; Hajian, A. R.; Henney, W. J.; Burkert, A. (2002). "Knots in Nearby Planetary Nebulae". The Astronomical Journal 123 (6): 3329–3347. doi:10.1086/340726. http://adsabs.harvard.edu/cgi-bin/nph-bib_query?bibcode=2002AJ....123.3329O.
- ↑ Harris, Hugh C.; Dahn, Conard C.; Canzian, Blaise; Guetter, Harry H.; Leggett, S. K.; Levine, Stephen E.; Luginbuhl, Christian B.; Monet, Alice K. B.; Monet, David G.; Pier, Jeffrey R.; Stone, Ronald C.; Tilleman, Trudy; Vrba, Frederick J.; Walker, Richard L. (February 2007). "Trigonometric Parallaxes of Central Stars of Planetary Nebulae". The Astronomical Journal 133 (2): 631–638. doi:10.1086/510348. http://adsabs.harvard.edu/abs/2007AJ....133..631H.
- ↑ Murdin, P. (2000). "Ring Nebula (M57, NGC 6720)". Encyclopedia of Astronomy and Astrophysics, Edited by Paul Murdin, article 5323. Bristol: Institute of Physics Publishing, 2001. Http://eaa.iop.org/abstract/0333750888/5323. doi:10.1888/0333750888/5323. http://adsabs.harvard.edu/cgi-bin/nph-bib_query?bibcode=2000eaa..bookE5323..