റിക്വസ്റ്റ് ഫോർ കമെന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റിക്വസ്റ്റ് ഫൊർ കമ്മെന്റ്സ് (RFC) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റർനെറ്റിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഇന്റർനെറ്റ് എൻജിനീയറിങ്ങ് റ്റാസ്ക് ഫോഴ്സ്‎ പ്രസിദ്ധീകരിക്കുന്ന ഒരു മെമ്മോറാണ്ഡമാണ് റിക്വസ്റ്റ് ഫൊർ കമെന്റ്സ്' (RFC). ഇതിനെ ചുരുക്കി ആർ. എഫ്. സി. എന്നാണ് വിളിക്കുക. ഈ മെമ്മോറണ്ഡങ്ങൾ സാങ്കേതിക പ്രശ്നങ്ങൾ, അതിനുള്ള നിർദ്ദേശിത പരിഹാരങ്ങൾ, പുതിയ സാങ്കേതിക വികസനങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതുവിജ്ഞാപനങ്ങളാണ്. കൂടാതെ ഏതെങ്കിലും പുതിയ സാങ്കേതിക വികസനം നടപ്പിലാക്കുന്നതിന് മുൻപ് അത് സഹവർത്തി സമൂഹത്തിന്റെ പരിശോധനക്ക് (peer review) ആർ. എഫ്. സി. കൾ അർപ്പിക്കാറുണ്ട്[1]. 1989 മുതൽ എല്ലാ ഏപ്രിൽ ഒന്നാം തീയതിയും ഒരു കാമടി ആർ. എഫ്. സി. ഇറക്കാറുണ്ട്. ഇതിനെ ഏപ്രിൽ ഫൂൾസ് ആർ. എഫ്. സി എന്നാണ് പറയുക.[2]ഇതിലെ ഹ്യൂമർ ചിലപ്പോൾ എല്ലാർക്കും ആസ്വദിക്കാൻ പറ്റില്ല. കുറച്ച് സാങ്കേതിക വിജ്ഞാനം ഉള്ളവർക്കേ കാര്യം എന്തെന്ന് മനസ്സിലാവൂ.[3].

ചരിത്രം[തിരുത്തുക]

1969 ൽ ആർപാനെറ്റ്(ARPANET) പദ്ധതിയുടെ ഭാഗമായിട്ടാണ് ആർ. എഫ്. സി. രീതിയിലെ വിജ്ഞാപനങ്ങൾ ആദ്യമായി ഉപയോഗിച്ചത്. ഇന്ന് ഇത് വിവരസാങ്കേതിക ലോകത്തെ വിജ്ഞാപന പ്രസിദ്ധീകരണങ്ങളുടെ പൊതു രീതിയാണ്.[4] 1969 ൽ ആദ്യത്തെ ആർ. എഫ്. സി. എഴുതിയവർ അതിനെ ടൈപ് ചെയ്യിച്ച് ആർപാനെറ്റ് (ARPANET) ഗവേഷകരുടെ ഇടയിൽ വിതരണം ചെയ്തു. ഇന്റർ നെറ്റ് വഴി ആദ്യം വിതരണം ചെയ്ത ആർ. എഫ്. സി. ഹോസ്റ്റ് സൊഫ്റ്റ്വെയർ എന്ന പേരിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ (UCLA) സ്റ്റീവൻ ക്രോക്കർ എഴുതിയ ആർ എഫ് സി യാണ്. RFC 1 എന്ന പേരിലാണിതറിയപ്പെടുന്നത്.[5] . പിന്നീട് വന്ന പല ആർ എഫ് സികളും കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് വന്നത്.


അവലംബം[തിരുത്തുക]

  1. http://www.ietf.org/rfc.html
  2. https://tools.ietf.org/html/rfc748
  3. https://tools.ietf.org/html/rfc6592
  4. Stephen D. Crocker, How the Internet Got Its Rules, The New York Times, 6 April 2009". Nytimes.com. April 7, 2009. Retrieved 2012-04-0
  5. https://tools.ietf.org/html/rfc1