റിക്കി മാര്‍ട്ടിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റിക്കി മാര്‍ട്ടിന്‍ | |
|---|---|
![]() |
|
| വിവരങ്ങള്‍ | |
| ജനനനാമം | Enrique Martín Morales |
| ചെല്ലപ്പേര് | Ricky Martin |
| ജനനം | ഡിസംബര്‍ 24 1971 (age 37) |
| Origin | San Juan, Puerto Rico |
| ഗാന ശാഖകള്‍ | Pop music, Latin music, Dance-pop music, Pop/Rock music, R&B music |
| ജോലി(കള്‍) | Singer-songwriter, dancer, actor |
| Instrument(s) | Voice |
| സജീവമായിരുന്ന വര്‍ഷങ്ങള്‍ |
1984–present |
| Label(s) | Sony Music/Columbia |
ഗ്രാമി അവാര്‍ഡ് ജേതാവായ പൃട്ടോറിക്കന് പോപ് ഗായകനാണ് റിക്കി മാര്‍ട്ടിന്‍ എന്ന എന്‍റിക് മാര്‍ട്ടിന്‍ മൊറൈല്‍സ് (ജനനം:1971 ഡിസംബര്‍ 24) .മെനുഡൊ എന്ന സംഗീത ബാന്‍ഡിലൂടെ പ്രശസ്തനായ റിക്കി 1991 ല്‍ സൊളോ ഗായകനായി ജനശ്രദ്ധ നേടാന്‍ തുടങ്ങി.മൂന്ന് ദശാബ്ദത്തോളമായുള്ള റിക്കി മാര്‍ട്ടിന്റെ സംഗീത ജീവിതത്തില്‍ 55 മില്ല്യന്‍ സംഗീത ആല്‍ബങ്ങള്‍ വിറ്റഴിക്കപ്പെട്ടു.1998 ഫിഫ ലോകകപ്പിലെ ഔദ്യോഗിക ഗാനമായ ലാ കൊപ ഡെ ലാ വിഡ എന്ന മാര്‍ട്ടിന്‍ ആലപിച്ച ഗാനം വന്‍ ഹിറ്റാവുകയും അറുപതോളം രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ഗാനമായി ചാര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.
[തിരുത്തുക] ജീവിത രേഖ
മന:ശാസ്തജ്ഞനായ അചഛന്‍ എന്‍റിക് മാര്‍ട്ടിന്‍ നെഗോറിയുടെയും അക്കൗണ്ടന്റായ അമ്മ നിരീദ മൊറൈല്‍സിന്റെ യും മകനായി പൃട്ടോറിക്കയിലെ ഹറ്റൊ റെ എന്ന സ്ഥലത്ത് 1971 ലാണ് റിക്കി മാര്‍ട്ടിന്റെ ജനനം.മാര്‍ട്ടിന് രണ്ട് വയസ്സാവുമ്പോള്‍ മതാപിതാക്കള്‍ പരസ്പരം പിരിഞു.
[തിരുത്തുക] സംഗീത ജീവിതം
ലാറ്റിന്‍ രാജ്യങ്ങളിലെ പോപ് ഗായകരില്‍ പ്രഗത്ഭനായിട്ടാണ് മാര്‍ട്ടിന്‍ അറിയപ്പെടുന്നത്.തെക്കേ അമേരിക്കയിലെ തന്റെ സമകാലികരായ ഗായകര്‍ക്ക് മാര്‍ട്ടിനാണ് സംഗീത രംഗത്തേക്ക വഴിതുറന്നത് ത എന്ന് വിശ്വസിക്കപ്പെടുന്നു.സ്പാനിഷ് രംഗത്ത് നിന്ന് 1999 ലാണ് ഇംഗ്ലീഷ് ആല്‍ബങ്ങളുടെ മേഖലയിലേക്ക് മാര്‍ട്ടിന്‍ പ്രവേശിക്കുന്നത്.’ലിവിന്‍ ലാ വിഡ ലോക’ എന്ന ഗാനത്തിന് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു ഹിറ്റായിരുന്നു.ഷി ഈസ് ആള്‍ ഐ എവര്‍ ഹാഡ് എന്ന ഗാനം.1999 ലെ എറ്റവും വിറ്റഴിക്കപ്പെട്ട ആല്‍ബമായിരുന്നു ഇത്.ഇരുപത്തിരണ്ടോളം മില്ല്യന്‍ കോപ്പികള്‍ ഇതിന്റേത് മാത്രം ചെലവായി.2001 ല്‍ അദ്ദേഹം ഇറക്കിയ മറ്റൊരു സ്പാനിഷ് ആല്‍ബമായ 'ലാ ഹിസ്‌റ്റോറിയ' വന്‍ വിജയമായിരുന്നു.2003 ലും 2005 ലും അദ്ദേഹം ആല്‍ബങ്ങള്‍ ഇറക്കീട്ടുണ്ട്. 2006 ലെ വിന്‍ടെര്‍ ഒളിംബിക്സിന്റെ സമാപനചടങ്ങിലും മാര്‍ട്ടിന്‍ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
