റാസൽഖൂർ വന്യജീവി സങ്കേതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| —— United Arab Emirates community —— | |
| Ras Al Khor رأس الخور |
|
|
നിരീക്ഷകർക്കായി നിർമ്മിച്ച ഹൈഡവുട്ടുകളിൽ ഒന്ന് |
|
| രാജ്യം | United Arab Emirates |
| എമിറേറ്റ് | Dubai |
| നഗരം | Dubai |
| Community number | 411 |
| Community statistics | |
| സ്ഥലം | 13 km² |
| Neighbouring communities | Ras Al Khor Industrial Area, Nad Al Hammar, Umm Ramool, Al Garhoud |
| അക്ഷാംശരേഖാംശം | 25°11′44″N 55°20′38″E / 25.19562°N 55.34380°Eസ്ഥാനം: 25°11′44″N 55°20′38″E / 25.19562°N 55.34380°E |
വൻതോതിൽ ദേശാടനപക്ഷികൾ സന്ദർശകരായി എത്താറുള്ള ദുബൈലെ റാസൽഖൂറിലുള്ള ഒരു തണ്ണീർതടമാണ് റാസൽഖൂർ (അറബിക്: رأس الخور) വന്യജീവി സങ്കേതം. നിരവധി പക്ഷികൾ ,ചെറു ഉരഗങ്ങൾ,മത്സ്യങ്ങൾ,ക്രസ്റ്റാഷ്യൻസ് എന്നിവ ഉൾകൊള്ളുന്നതാണ് ഈ തണ്ണീർതടം. നഗരജീവിതത്തിന്റെ എല്ലാ തിരക്കുകളുമുള്ള ദുബൈ പട്ടണത്തിനകത്തായി സ്ഥിതിചെയ്യുന്ന ഈ വന്യജീവിസങ്കേതം, ലോകത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവം ചില പട്ടണപ്രദേശങ്ങളിലൊന്നാണ്. റാസൽഖൂർ എന്ന അറബി പേരിനു ജലപാതയുടെ മുനമ്പ് എന്നാണ് അർഥം. ദുബൈയിലെ ജലപാതയായ ദുബായ് ക്രീക്ക് അവസാനിക്കുന്നത് റാസൽഖൂറിലാണ്.