റാസ്മസ് ലെര്‍ഡോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റാസ്മസ് ലെര്‍ഡോഫ്

ജനനം നവംബര്‍ 22 1968 (1968-11-22) (പ്രായം 39)
Qeqertarsuaq, ഗ്രീന്‍ലാന്‍ഡ്.
ഉദ്യോഗം Infrastructure Architect, യാഹൂ.[1]
വെബ് വിലാസം Personal Website
റാസ്മസ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിയെക്കുറിച്ച്  Joomla! പ്രോഗ്രാമര്‍മാരുമായി ഒ.എസ്.സി.എം.എസ് 2007-ലെ കോണ്‍ഫറന്‍സിനിടയില്‍ സംസാരിക്കുന്നു
റാസ്മസ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിയെക്കുറിച്ച് Joomla! പ്രോഗ്രാമര്‍മാരുമായി ഒ.എസ്.സി.എം.എസ് 2007-ലെ കോണ്‍ഫറന്‍സിനിടയില്‍ സംസാരിക്കുന്നു

റാസ്മസ് ലെര്‍ഡോഫ്(ജനനം:നവംബര്‍ 22, 1968) ഒരു ഡാനിഷ്-ഗ്രീന്‍ലാന്റിക് പ്രോഗ്രാമറും പി.എച്ച്.പി. എന്ന പ്രോഗ്രാമിങ്ങ് ഭാഷയുടെ ഉപജ്ഞാതാവുമാണ്‌. പി.എച്ച്.പി.യുടെ ആദ്യ രണ്ട് പതിപ്പുകള്‍ എഴുതിയത് ലെര്‍ഡോഫ് ആണ്‌.പി.എച്ച്.പി.യുടെ പിന്നീടുള്ള പതിപ്പുകളിലും റാസ്മസ് ആന്റി ഗുട്ട്മാന്‍സ്, സീവ് സുറാസ്കി തുടങ്ങിയവരോടൊപ്പം പങ്കെടുത്തു.1993-ല്‍ റാസ്മസ് യൂനിവേഴ്സിറ്റി ഓഫ് വാട്ടര്‍ലൂവില്‍ നിന്നും ബാച്ചലര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ സിസ്റ്റംസ് ഡിസൈന്‍ എഞ്ചിനീയറിങ്ങ് (Bachelor of Applied Science in Systems Design Engineering) എന്ന ശാഖയില്‍ ബിരുദം നേടി. 2002 സെപ്റ്റംബര്‍ വരെ ഇദ്ദേഹം യാഹൂവില്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ ആര്‍ക്കിടെച്ചര്‍ എഞ്ചിനീയര്‍ (Infrastructure Architecture Engineer) ആയി ജോലി ചെയ്തിരുന്നു.

ഒ.എസ്.സി.എം.എസ് 2007-ലെ പ്രബന്ധാവതരണത്തിനിടയില്‍, റാസ്മസ് ഒ.എസ്.സി.എം.എസിലെ ഒരു സെക്യൂരിറ്റി പ്രശ്നത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി.[2]

ഉള്ളടക്കം

[തിരുത്തുക] അവലംബം

  1. http://lerdorf.com/bio.php
  2. http://2007.oscms-summit.org/node/487

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

[തിരുത്തുക] പ്രധാന അഭിമുഖങ്ങള്‍

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം