റാലിഗാൻസിദ്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാലിഗാൻസിദ്ദി
—  village  —
റാലിഗാൻസിദ്ദി
Location of റാലിഗാൻസിദ്ദി
in മഹാരാഷ്ട്ര
Coordinates 18°55′16″N 74°24′42″E / 18.9212°N 74.4118°E / 18.9212; 74.4118Coordinates: 18°55′16″N 74°24′42″E / 18.9212°N 74.4118°E / 18.9212; 74.4118
രാജ്യം India
State മഹാരാഷ്ട്ര
ജില്ല(കൾ) അഹമ്മദ്‌നഗർ
Time zone IST (UTC+05:30)

അണ്ണാ ഹസാരെയുടെ പരിശ്രമത്താൽ സ്വാശ്രയ റിപബ്ലിക് പദവി നേടിയ റാലിഗാൻസിദ്ദി, മഹാരാഷ്ട്രയിലെ ഒരു ഉൾനാടൻ ഗ്രാമമാണ്. പൂനയിൽ നിന്നും 87 കിലോ മീറ്റർ അകലെ, അഹമ്മദ്‌നഗർ ജില്ലയിലാണ് ഹസാരെയുടെ ജന്മഗ്രാമമായ റാലിഗാൻസിദ്ദി. വിസ്തീർണം 982.31 ഹെക്ടർ. പട്ടാളത്തിൽനിന്നും വിരമിച്ചപ്പോൾ തനിക്ക് ലഭിച്ച പെൻഷൻ ആനുകൂല്യങ്ങൾ ചെലവഴിച്ചാണ് 1975 ല് വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വരണ്ടുണങ്ങിയ ഭൂമി തട്ടുകളായി തിരിച്ച് മരങ്ങൾ വച്ച് പിടിപ്പിച്ചു മണ്ണൊലിപ്പ് തടയാനും ജലം പാഴായിപ്പോകാതെ ജല വിതാനം ഉയർത്താനും സാധിച്ചു. വിളക്കുകൾ കത്തുന്നത് സൌരോർജം ഉപയോഗിച്ചാണ്. സമൂഹ ശൌചാലയ വിസർജ്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ്‌ ഉൽപ്പാദിപ്പിക്കുന്നു. ഊർജത്തിനായി കാറ്റാടി യന്ത്രവും ഉപയോഗപ്പെടുത്തുന്നു. [1]

ജനങ്ങൾ[തിരുത്തുക]

2001ലെ കനേഷുമാരി അനുസരിച്ച്, 394 വീടുകളിലായി 1265 പുരുഷന്മാരും 1041 സ്ത്രീകളുമാണ് റാലിഗാൻസിദ്ദിയിലുള്ളത്. [2]

മരുഭൂമി കൃഷിഭൂമിയായി[തിരുത്തുക]

വരൾച്ച ബാധിച്ച റാലിഗാൻസിദ്ദി, ദാരിദ്ര്യത്തിനാലും കള്ളവാറ്റിനാലും കുപ്രസിദ്ദമായിരുന്നപ്പോഴാണ് 1975 ൽ ഹസാരെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ജലസേചന ടാങ്കിൽ ചോർച്ച ഉണ്ടായിരുന്നത് ജനങ്ങളുടെ സന്നദ്ധ പ്രവർത്തനത്താൽ പരിഹരിക്കപ്പെട്ടു. ജലസേചന ടാങ്കിൽ വെള്ളം ശേഖരിക്കപ്പെട്ടതിനാൽ , ജനങ്ങളുടെ ഓർമയിൽ ആദ്യമായി, അടുത്തുള്ള ഏഴു കിണറുകൾ വേനൽക്കാലത്ത് നിറഞ്ഞൊഴുകി [3]. ഇപ്പോൾ ഗ്രാമം ജലസമൃദ്ധമാണ്‌. ധാന്യ ബാങ്കും ക്ഷീര ബാങ്കും പ്രവർത്തിക്കുന്നു. പഠിയ്ക്കാൻ സ്കൂളും. അവിടെ ദാരിദ്ര്യവും ഇല്ലാതായി. [4]

മാതൃകാഗ്രാമം[തിരുത്തുക]

കഠിന ദാരിദ്ര്യത്താൽ വികലമായിരുന്ന റാലിഗാൻസിദ്ദി എന്ന വരണ്ട ഗ്രാമം, 25 വർഷമായി പ്രകൃതി സമ്പത്തും തദ്ദേശീയ മൂലധനവും ഉപയോഗപ്പെടുത്തി, രാജ്യത്തിനാകമാനം മാതൃകയാക്കാവുന്ന ഒരു സമ്പന്ന ഗ്രാമമായി മാറിയിരിക്കുകയാണെന്നാണ് ലോക ബാങ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്. [5]

  1. "Anna Hazare". rainwaterhavesting.org. ശേഖരിച്ചത് 2006-12-19. 
  2. Kapur Mehta, Asha; Trishna Satpathy. "Escaping Poverty: The Ralegan Siddhi Case". Chronic Poverty Research Centre and Indian Institute of Public Administration. p. 8. ശേഖരിച്ചത് 10 April 2011. 
  3. "Ralegan Siddhi : A village Transformed". ശേഖരിച്ചത് 2006-10-30. 
  4. "Special Report - The Value of Natural Capital". World Bank. ശേഖരിച്ചത് 2006-10-30. [പ്രവർത്തിക്കാത്ത കണ്ണി]
  5. /article.asp?id=97 "The Value of Natural Capital - Communities regenerate natural capital". World Bank Institute. ശേഖരിച്ചത് 2006-10-30. 

External links[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=റാലിഗാൻസിദ്ദി&oldid=1699644" എന്ന താളിൽനിന്നു ശേഖരിച്ചത്