റാമോജി ഫിലിം സിറ്റി
റാമോജി ഫിലിം സിറ്റിയുടെ കവാടം |
|
| സ്ഥാപിക്കപ്പെട്ടത് | 1996 |
|---|---|
| ആസ്ഥാനം |
Indian NH9 Highway, near Hayathnagar |
| പ്രധാന ആളുകൾ | റാമോജി റാവു, സ്ഥാപകൻ, റാമോജി ഗ്രൂപ്പ് |
| വ്യവസായം | മോഷ്യൻ പിക്ചേഴ്സ് |
| ഉടമസ്ഥത | റാമോജി റാവു |
| Parent | റാമോജി ഗ്രൂപ്പ് |
| വെബ്സൈറ്റ് | www.ramojifilmcity.com |
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
റാമോജി ഗ്രൂപ്പിന്റെ തലവനും, ചലച്ചിത്ര നിർമ്മാതാവുമായ റാമോജി റാവുവാണ് ഇങ്ങനെ ഒരു സൗകര്യം 1996-ൽ ഒരുക്കുന്നത്. റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉഷാ കിരൺ മൂവീസ് എന്ന ചലച്ചിത്ര കമ്പനി ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ചെലുത്തിയ സ്വാധീന്യത്തിന്റെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഫിലിം സിറ്റി തുടങ്ങാൻ പ്രേരിതമായത്. ഉഷാ കിരൺ മൂവിസ് എന്ന ചലച്ചിത്ര കമ്പനി ഏകദേശം 80-ഓളം ചലച്ചിത്രങ്ങൾ ,ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിർമ്മിച്ചിട്ടുണ്ട്.[2]
[തിരുത്തുക] ചിത്രശാല
- ചിത്രങ്ങൾ
-
ഡെൽഹിയിലെ മുഗൾ ഗാർഡന്റെ മോഡൽ - റാമോജി ഫിലിംസിറ്റിയിൽ
-
മൈസൂരിലെ വൃന്ദാവൻ ഗാർഡന്റെ മോഡൽ
-
റാമോജി ഫിലിംസിറ്റി - ലണ്ടൻ വീഥികൾ