റസ്കിൻ ബോണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റസ്കിൻ ബോണ്ട്

23 നവംബർ 2011 ൽ ഷാർജയിൽ അന്തർദേശീയ പുസ്തകോൽസവത്തോടനുബന്ധിച്ച് നടന്ന "മീറ്റ് ദി ഓതർ" പരിപാടിയിൽ വായനക്കാരുമായി സംവദിക്കുന്ന റസ്കിൻ ബോണ്ട്
ജനനം (1934-05-19) 19 മേയ് 1934 (വയസ്സ് 79)
കൊസാലി, സോളൻ ഹിമാചൽ പ്രദേശ്, ഇന്ത്യ
ദേശീയത ഇന്ത്യൻ
എഴുതിയിരുന്ന കാലം 1951-ഇന്നുവരെ
രചനാ സങ്കേതം സമകാലീനം
വിഷയങ്ങൾ ആത്മകഥാപരം, അർദ്ധ-ആത്മകഥാപരം, Fiction, Non-fiction, novella writer, നോവലിസ്റ്റ്, children and young adult writer

ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ് റസ്കിൻ ബോണ്ട്.[1] 1934 , മെയ് 19 ന് ഹിമാചൽ പ്രദേശിൽ സൊളൻ ജില്ലയിലെ കസൗലിൽ ജനനം. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനാണ് റസ്കിൻ ബോണ്ട്. 1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം "ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു" എന്ന ചെറുകഥ സമാഹാരത്തിനു ലഭിച്ചു.[2] ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റസ്കിൻ_ബോണ്ട്&oldid=1735919" എന്ന താളിൽനിന്നു ശേഖരിച്ചത്