റബിഅ് അല്‍ ഖാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമികളിലൊന്നാണ് അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്ത് ഏക്ദേശം മൂന്നിലൊരുഭാഗം വ്യപിച്ച് കിടക്കുന്ന റബിഅ് അല്‍ ഖാലി' (അറബി: الربع الخالي). ശൂന്യമായ നാലിലൊന്ന് എന്നാണ് ഈ വാക്കിനര്‍ത്ഥം. സൗദി അറേബ്യയുടെ തെക്കുഭാഗം, ഐക്യ അറബ് എമിറേറ്റുകള്‍, ഒമാന്‍, യെമന്‍ എന്നിവടങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. ഏതാണ്ട് 650,000 ചതുരശ്ര കി.മീ വിസ്തൃതിയുണ്ട് ഈ മരുഭൂമിക്ക് (കിഴക്കന്‍ രേഖാശം 44°30′ −56°30′, ഉത്തര അക്ഷാംശം 16°30′ −23°00 എന്നിവയ്ക്കിടയിലായി). നെതര്‍ലാന്റ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ മൊത്തം വിസ്തീര്‍ണ്ണത്തേക്കാള്‍ കൂടുതലാണിത്.
ഈ അടുത്ത കാലത്തുവരെ പര്യവേഷണമൊന്നും നടത്തപ്പെടാതിരുന്ന ഈ മരുഭൂമിക്ക് 1000 കി.മീ നീളവും 500 കീ.മീ വീതിയുമുണ്ട്. ബദുവിനുകള്‍ പോലും ഇതിന്റെ അതിര്‍ത്തിവരെ മാത്രമേ സഞ്ചരിക്കുമായിരുന്നുള്ളൂ. ഇപ്പോള്‍ നിലവില്‍ ജി.പി.എസ്. സഹായത്തോടെയുള്ള യാത്രകള്‍ ടൂര്‍ കമ്പനികള്‍ നടത്തുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ട പശ്ചാത്യന്മാരുടെ ആദ്യ യാത്ര നടത്തിയത് 1931 ല്‍ ബെര്‍ട്രാം തോമസും 1932 ല്‍ സെന്റ്. ജോണ്‍ ഫില്‍ബിയുമാണ്. 1946 നും 1950 നും ഇടയില്‍ വില്‍ഫ്രെഡ് തിസൈര്‍ പതതവണ ഇതിനെ മുറിച്ചു സഞ്ചരിക്കുകയും ഒമാനിലെ പര്‍വ്വതങ്ങളും അദ്ദേഹം നിരീക്ഷിക്കുകയും ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
വേനല്‍കാല ഉച്ച സമയങ്ങളില്‍ 55° സെത്ഷ്യസ് വരെ താപനില ഉയരും, ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള (330 മീറ്റര്‍) മണല്‍കുന്നുകള്‍ കാണപ്പെടുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥകളിലൊന്നാണിവിടുത്തേത്. എന്നിരുന്നാലും ജീവന്റെ സാന്നിധ്യം ഇവിടെയുണ്ട് അറാക്നിഡുകള്‍, റൊഡെന്റുകള്‍ എന്നിവയെകൂടാതെ ചിലയിനം സസ്യങ്ങളും കാണപ്പെടുന്നു.
സഹസ്രബ്ദത്തിലുടനീളം മരുഭൂമിവല്‍ക്കരണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇത് കാരണം ഇതിലൂടെയുണ്ടായിരുന്ന മുന്‍പത്തെ കാരവന്‍ പാതകള്‍ വഴിയുള്ള യാത്രാസഞ്ചാരം വളരെ ദുര്‍ഘടം നിറഞ്ഞതായിതീര്‍ന്നു. എ.ഡി. 300 വരെ കുന്തിരക്കത്തിന്റെ കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന പാതകള്‍ ഫലത്തില്‍ മുറിച്ചുകടക്കാന്‍ പറ്റാത്ത വിധത്തിലായിര്‍തീര്‍ന്നു. തൂണുകളുടെ ഇറം ഗോത്രം (ഒരു നശിച്ചു നാമാവശേഷമായ നഗരം) ഈ പാതകള്‍ ഉപയോഗിച്ചിരുന്നവരായിരുന്നു. അടുത്തകാലത്തായി ചില ഗോത്രസമൂഹങ്ങള്‍ ഇതി ഭാഗങ്ങളില്‍ താമസമുറപ്പിച്ചിട്ടുണ്ട്, അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നജ്രാന്‍ മേഖലയിലാണ്. ഏതാനും പാതകള്‍ ഈ ആവസമേഖലകളേയും ജലസ്രോതസ്സുകള്‍, എണ്ണയുല്പാദന കേന്ദ്രങ്ങള്‍ എന്നിവയെയും തമ്മില്‍ ബന്ധിപ്പിച്ക് നിര്‍മ്മിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി ഈ ശൂന്യ അര്‍ദ്ധാര്‍ദ്ധം ലോകത്തിലെ തന്നെ ഏറ്റവും എണ്ണ നിക്ഷേപമുള്ള രണ്ടാമത്തെ മേഖലയാണ്. വലിയ എണ്ണ നിക്ഷേപങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ മരുഭൂമിയുടെ നടുവിലുള്ള ഷയ്ബ സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ലഘു സ്വാഭാവിക എണ്ണയുല്പാദന കേന്ദ്രമാണ്. അതു പോലെ ഗവാര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ ധരണി (oil field) ഇതിന്റെ ഉത്തരഭാഗത്ത് തെക്കുഭാഗത്തേക്ക് വ്യാപിച്ച രീതിയില്‍ സ്ഥിതിചെയ്യുന്നു.
[തിരുത്തുക] അടുത്തകാലത്തെ പര്യവേഷണങ്ങള്‍
സൗദി ജിയോളജിക്കല്‍ സര്‍വേ സംഘടിപ്പിച്ച 89 പേരടങ്ങുന്ന സംഘം 2006 ഫെബ്രുവരി 25 മുതല്‍ പര്യവേഷണം നത്തിയിരുന്നു. സൗദികളും വിദേശികളുമായ ഭൂമിശാസ്ത്രകാരന്മാറും ശാസ്ത്രജ്ഞന്മാരും അടങ്ങിയ സംഘമായിരുന്നു അത്. വരണ്ട ധാരളം ഫോസിലുകളും ഉല്‍ക്കാ പാറയുടെ അവശിഷ്ടങ്ങളും അവര്‍ ഇവിടെയുള്ള ഉണങ്ങിവരണ്ട മണല്‍ കുന്നുകള്‍ക്കിടയില്‍ നിന്നും കണ്ടെത്തുകയുണ്ടായി. മരുഭൂമിയില്‍ വസിക്കുന്ന 31 തരം പുതിയ സസ്യ സ്പീഷീസുകളും സസ്യതരങ്ങളും 24 തരം പക്ഷികളുടെ സ്പീഷീസുകളും കണ്ടെത്തുന്നതിലേക്കും ഈ പര്യവേഷണം സംഘത്തെ നയിച്ചു, അത്രയും ദുഷ്ക്കരമായ കാലാവസ്ഥയില്‍ അവയുടെ അതിജീവനം ശാസ്ത്രകാര്‍ന്മാരെ അമ്പരപ്പിച്ച കാര്യമായിരുന്നു. ഈ കണ്ടെത്തുകള്‍ കാരണമായി ഭൂമിശാസ്ത്രജ്ഞന്മാര്‍ ഇതിന് റബിഅ് അല്‍-ഗാലി അഥവാ മൂല്യമുള്ള അര്‍ദ്ധാര്‍ദ്ധം എന്ന അപരനാം നല്‍കി.
[തിരുത്തുക] പുറം കണ്ണികള്‍
- Lakes of the Rub’a Al-Khali, Saudi Aramco World.
- Sights & Sounds: The Empty Quarter: A National Geographic virtual tour in the Empty Quarter.
- Clear picture of some of the dunes in the Empty Quarter.
- [1]Explorer Mikael Strandbergs trip to Rub Al-Khali plus fantastic pictures.