റഫ്സ്കിൻ സ്പർഡോഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റഫ്സ്കിൻ സ്പർഡോഗ് Roughskin spurdog |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Chondrichthyes |
| ഉപവർഗ്ഗം: | Elasmobranchii |
| നിര: | Squaliformes |
| കുടുംബം: | Squalidae |
| ജനുസ്സ്: | Cirrhigaleus |
| വർഗ്ഗം: | C. asper |
| ശാസ്ത്രീയ നാമം | |
| Cirrhigaleus asper (Merrett, 1973) |
|
| Range of the roughskin spurdog (in blue) | |
പരുക്കൻ കട്ടിത്തൊലിയുള്ള ഒരിനം സ്രാവാണ് റഫ്സ്കിൻ സ്പർഡോഗ് (ശാസ്ത്രീയനാമം: Cirrhigaleus asper). ഭക്ഷ്യാവശ്യത്തിനായി ഇവ നിത്യേന വേട്ടയാടപ്പെടുന്നു. തടിച്ചുപരന്ന തലയും അഗ്രം വെളുത്ത ചിറകുകളും ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ മുതുചിറകുകൾക്കെല്ലാം ഒരേ വലിപ്പമാണ്. ആൺസ്രാവിനു 85-90 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 89-118 സെന്റീമീറ്റർ നീളവും കാണും. മത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഒറ്റപ്രസവത്തിൽ 18 മുതൽ 22 വരെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നു. ഓവോവിവിപാരിറ്റി വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്.
അവലംബം [തിരുത്തുക]
- Froese, Rainer, and Daniel Pauly, eds. (2006). "Cirrhigaleus asper" in ഫിഷ്ബേസ്. May 2006 version.
- Compagno, Dando, & Fowler, Sharks of the World, Princeton University Press, New Jersey 2005 ISBN 0-691-12072-2