രേഖ (ബോളിവുഡ് ചലച്ചിത്രനടി)
| രേഖ | |
|---|---|
Bollywood actress Rekha at 4th Annual asiaSpa Awards |
|
| ജനനം | ഭാനുരേഖ ഗണേശൻ |
| തൊഴിൽ | അഭിനേത്രി |
| സജീവം | 1966 – ഇതുവരെ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രേഖ എന്നറിയപ്പെടുന്ന ഭാനുരേഖ ഗണേശൻ.(തമിഴ്: ரேகா, ഹിന്ദി: रेखा, ഉർദു: ریکھا), (ജനനം: 10 ഒക്ടോബർ 1954). 1970 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്ന രേഖ.[1][2]
തന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ 180 ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. മുൻ നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാൻ രേഖക്ക് കഴിഞ്ഞു.
ഉള്ളടക്കം |
ആദ്യ ജീവിതം[തിരുത്തുക]
രേഖ ജനിച്ചത് ചെന്നൈയിലാണ്. തമിഴിലെ പ്രമുഖ നടനായ ഗണേശന്റെ മകളാണ് രേഖ. മാതാവ് തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ്. തന്റെ പിതാവിന്റെ വിജയകരമായ ചലച്ചിത്ര ജീവിതം പിന്തുടർന്നു കൊണ്ടാണ് രേഖ ചലച്ചിത്ര വേദിയിലെത്തിയത്.[3]
തന്റെ മാതാ പിതാക്കൾ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. രേഖയുടെ കുട്ടിക്കാലത്ത് ജെമിനി ഗണേശൻ രേഖയെ തന്റെ കുട്ടിയായി അംഗീകരിച്ചിരുന്നില്ല.[3] 1970 കളിൽ ചലച്ചിത്ര രംഗത്ത് ഒരു അവസരം തേടുന്ന കാലത്താണ് ഇത് പുറത്തു വന്നത്.[3]
ഔദ്യോകിക ജീവിതം[തിരുത്തുക]
ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത് 1966 ൽ തെലുങ്ക് ചിത്രമായ രംഗുല രത്നം എന്ന ചിത്രത്തിലാണ്. ഒരു നായികയായി അഭിനയിച്ചത് 1969 ൽ കന്നടചിത്രത്തിലാണ്.[3] ആ വർഷം തന്നെ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[4]
1970 ൽ രേഖ ഒരു തെലുങ്ക് ചിത്രത്തിലും സാവൻ ബന്ദോൻ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രമാണ് ഹിന്ദി ചലച്ചിത്രവേദിയിൽ രേഖയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടൂന്നത്.[3] പിന്നീട് കൂറെയധികം വേഷങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം ഗ്ലാാമർ വേഷങ്ങളായിരുന്നു.
1980 കളിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച് ഒരു പാട് ചിത്രങ്ങളിൽ രേഖ നായികയായി.[5] അമിതാബ് ബച്ചനുമായി യഥാർഥ ജീവിതത്തിലും ബന്ധമുണ്ടെന്ന് രേഖക്കെതിരെ ആരോപണങ്ങൾ വന്നു. 1981 ൽ യാശ് ചോപ്ര നിർമ്മിച്ച സിത്സില എന്ന ചിത്രത്തോടെ പിന്നീട് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.[5] 1990 കൾക്ക് ശേഷം രേഖയുടെ ചലച്ചിത്ര ജീവിതത്തിൽ ഒരു താഴ്ചയുണ്ടായി. പല ചിത്രങ്ങളും പരാജയപ്പെട്ടു.[6] പക്ഷേ ഇതിനിടക്ക് വിദേശ ചിത്രമായ കാമസൂത്ര എന്ന ചിത്രവും ഖിലാഡിയോ കാ ഖിലാഡി എന്ന ചിത്രവും അല്പമെങ്കിലും വിജയമുണ്ടായി.
സ്വകാര്യ ജീവിതം[തിരുത്തുക]
രേഖയുടെ ജീവിതത്തിൽ പല പരാജയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് 1973 ൽ സംവിധായകനായ വിനോദ് മേഹ്രയുമായിട്ടയിരുന്നു ബന്ധം. ഇവർ പിന്നീട് പിരിഞ്ഞു. 1990 ൽ ഡെൽഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗർവാളിനെ വിവാഹം ചെയ്തെങ്കിലും ഇദ്ദേഹം 1991 ൽ ആത്മഹത്യ ചെയ്തു. ഇപ്പോൾ രേഖ മുംബൈയിൽ തന്റെ സെക്രട്ടറിയോടൊപ്പം താമസിക്കുന്നു. .[7]
| Filmfare Award | ||
|---|---|---|
| മുൻഗാമി Jaya Badhuri for Naukar |
Best Actress for Khoobsurat 1981 |
പിൻഗാമി Smita Patil for Chakra |
| മുൻഗാമി N/A |
Best Actress for Khoon Bhari Maang 1989 |
പിൻഗാമി Sridevi for Chaalbaaz |
| മുൻഗാമി Farida Jalal for Dilwale Dulhaniya Le Jayenge |
Best Supporting Actress for Khiladiyon Ka Khiladi 1997 |
പിൻഗാമി Karisma Kapoor for Dil To Pagal Hai |
| മുൻഗാമി Gulzar and Asha Parekh |
Lifetime Achievement 2003 |
പിൻഗാമി Sulochana, Nirupa Roy and B.R. Chopra |
| National Film Award | ||
| മുൻഗാമി Smita Patil for Chakra |
Best Actress for Umrao Jaan 1982 |
പിൻഗാമി Shabana Azmi for Arth |
അവലംബം[തിരുത്തുക]
- ↑ Iyer, Meena (21 July 2006). "Rekha's singing a different tune!". The Times of India. ശേഖരിച്ചത് 2007-12-04.
- ↑ Ahmed, Rauf. "The Millennium Special". Rediff.com. ശേഖരിച്ചത് 2007-12-04.
- ↑ 3.0 3.1 3.2 3.3 3.4 Chopra, Sonia (8 October 2007). "Rekha’s journey: The ‘ageless’ diva over the years". Sify. ശേഖരിച്ചത് 2008-04-19.
- ↑ Raaj, Shaheen (12 June 2005). "Rekha: timeless beauty". Deccan Herald. ശേഖരിച്ചത് 2008-06-05.
- ↑ 5.0 5.1 "The Rekha story". Hindustan Times. ശേഖരിച്ചത് 2007-12-06.
- ↑ Verma, Sukanya (10 October 2001). "An enigma called Rekha". Rediff.com. ശേഖരിച്ചത് 2008-06-05.
- ↑ "timesofindia.indiatimes.com". Rekha's personal life via Simi Garewal. ശേഖരിച്ചത് July 19. Unknown parameter
|accessyear=ignored (help)
- Dhir, Ratnachand (1981). Rekha (in Hindi). Allahabad : Lokbharati. OCLC 59042376.
- "Rekha- The Bewitching Beauty", Priya Devi. "OneIndia.com" biography. Retrieved 20 July 2007.
- "Rekha: The divine diva", Dinesh Raheja. "Rediff.com", Wide Biography. Retrieved 20 July 2007.
- "Rekha", "123India.com", career of Rekha. Retrieved 20 July 2007.
- "Rekha, forever beautiful", "indiainfo.com" Rekha, the 90s. Retrieved 20 July 2007.
- "Amitabh Bachchan-Rekha", "mtvindia.com" Love stories that went bust!. Retrieved 20 July 2007.
- "An enigna called Rekha", "Rediff.com" 47 facts about her. Retrieved 20 July 2007.
- "The One and only... Rekha". Meera Joshi. "timesofindia.com" interview. 25 June 2002. Retrieved 20 July 2007.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
|
||||||||||||||
|
||||||||||||||