രെവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹീന്ദ്ര രെവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ്
Mahindra Reva Electric Vehicles Private Limited
Mahindra Reva Logo.jpg
സ്ഥാപിക്കപ്പെട്ടത് 1994
ആസ്ഥാനം  ഇന്ത്യ, ബെംഗളൂരു
വ്യവസായം Automotive
Products Electric Vehicles
Parent Mahindra & Mahindra
വെബ്‌സൈറ്റ് www.revaindia.com
രെവ

മഹീന്ദ്ര രെവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വൈദ്യുതിയാൽ പ്രവർത്തിക്കുന്ന ചെറു കാറാണ് രെവ. രണ്ടു ആളുകൾക്കാണ് ഈ വാഹനത്തിൽ ഇരുന്നു സഞ്ചരിക്കാവുന്നത്. വൈദ്യുതി സംഭരിച്ച ബാറ്ററിയും മോട്ടോറും ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്. എ.സി. ഉള്ള മോഡലും ലഭ്യമാണ്. ഒറ്റ തവണ ചാർജിങ്ങിൽ 80 കിലോമീറ്റർ വാഹനം സഞ്ചരിക്കും. 8 മണിക്കൂറാണ് ബാറ്ററി മുഴുവൻ ചാർജ് ചെയ്യേണ്ടത്. രണ്ടര മണിക്കൂർ ചാർജിങ്ങിൽ തന്നെ ബാറ്ററി 80% ചാർജ്ജ് സംഭരിക്കുന്നു. 230 വോൾട്ട് എ.സി.യിൽ 15 ആമ്പിയർ പ്ലഗ് സോക്കറ്റിൽ ചാർജിങ്ങ് നടത്താവുന്നതാണ്. ആകെ 2 % മാത്രമാണ് ഒരു ദിവസം ബാറ്ററിയുടെ സ്വാഭാവിക ചാർജിങ്ങ് നഷ്ടം സംഭവിക്കുന്നത്. തന്മൂലം ട്രാഫിക്കിൽ മണിക്കൂറുകൾ വാഹനം കിടക്കേണ്ടി വന്നാലും വൈദ്യുതി നഷ്ടം സംഭവിക്കുന്നില്ല[1].

ബ്ലൂ എൻവി, സിൽവർ ആരോ, എയ്ഞ്ചൽ വൈറ്റ്, പാഷൻ യെല്ലോ, മിഡ്‌നൈറ്റ് ബ്ലാക്ക്, ചെറി റെഡ് എന്നീ ആറു നിറങ്ങളിൽ രെവ ലഭ്യമാണ്. ദിവസം 45 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നവർക്ക് ഈ വാഹനം വളരെ ചിലവു കുറഞ്ഞതാണ്. 3.9 ലക്ഷം ആണ് വാഹനത്തിന്റെ പ്രാരംഭവില.


[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=രെവ&oldid=1168963" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ