രൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എപ്പിസ്കോപ്പൽ സഭകളിൽ ഒരു മെത്രാന്റെ കീഴിൽവരുന്ന ഭരണപ്രദേശങ്ങൾക്ക് പറയുന്ന പേരാണ്‌ രൂപത അഥവാ ഭദ്രാസനം. ചില സഭകളിലിതു മഹായിടവക എന്നും അറിയപ്പെടുന്നു. എപ്പാർക്കി, ഡയോസിസ് തുടങ്ങിയവ ഇതിനു തത്തുല്യമായ ഇംഗ്ലീഷ് പദങ്ങളാണ്. ഓരോ ഇടവക(parish)കളും അതാത് രൂപതകളുടെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായോ വലിപ്പംമൂലം പ്രധാനപ്പെട്ട രൂപത അതിരൂപത അഥവാ അതിഭദ്രാസനം (ആർച്ച് ഡയൊസിസ് ) എന്നും അതിരൂപത ഭരിക്കുന്ന ബിഷപ്പ് മെത്രാപ്പോലിത്ത എന്നും അറിയപ്പെടുന്നു.

മെത്രാപ്പോലീത്തയ്ക്ക് മറ്റു രൂപതകളുടെമേൽ മേൽനോട്ടാധികാരം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. മെത്രാപ്പോലീത്തയുടെ കീഴിൽവരുന്ന പ്രദേശങ്ങൾ എക്ക്ലേസിയാസ്റ്റിക്കൽ പ്രൊവിൻസ് എന്നും അറിയപ്പെടുന്നു. 2003-ലെ കണക്കുകൾ പ്രകാരം റോമൻ കത്തോലിക്കാസഭയിൽ ഏതാണ്ട് 569 അതിരൂപതകളും 2014 രൂപതകളുമുണ്ട്.

[തിരുത്തുക] പേരിന്റെ അർഥം

ഈ പേര് വരുന്നത്‌ ഗ്രീക്ക് വാക് ആയ διοίκησις, നിന്നും ആണ് അർഥം കാര്യനിർവ്വഹണം.


"http://ml.wikipedia.org/w/index.php?title=രൂപത&oldid=1154016" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ