രാഹുൽ ദ്രാവിഡ്
|
രാഹുൽ ദ്രാവിഡ് |
||
| ബാറ്റിങ്ങ് രീതി | വലം കൈ ബാറ്റിങ് | |
| ബോളിങ് രീതി | വല കൈ ഓഫ് ബ്രേക്ക് | |
| ടെസ്റ്റ് | ഏകദിനം | |
| മത്സരങ്ങൾ | 142 | 333 |
| ആകെ റൺ | 13,094 | 10585 |
| ബാറ്റിങ്ങ് ശരാശരി | 53.22 | 39.49 |
| 100s/50s | 30/53 | 12/81 |
| ഉയർന്ന സ്കോർ | 270 | 153 |
| ഓവറുകൾ | 120 | 186 |
| വിക്കറ്റുകൾ | 1 | 4 |
| ബോളിങ് ശരാശരി | 39.00 | 42.50 |
| 5 വിക്കറ്റ് പ്രകടനം ഇനിങ്സിൽ | 0 | 0 |
| 10 വിക്കറ്റ് പ്രകടനം | 0 | N/A |
| നല്ല ബോളിങ്ങ് പ്രകടനം | 1/18 | 2/43 |
| ക്യാച്ചുകൾ/സ്റ്റമ്പിങ് | 200/0 | 210/0 |
|
ഡിസംബർ 20, 2010 പ്രകാരം |
||
രാഹുൽ ദ്രാവിഡ് അഥവാ രാഹുൽ ശരത് ദ്രാവിഡ് (ജനനം. ജനുവരി 11, 1973, ഇൻഡോർ, മധ്യപ്രദേശ്) ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കർണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന ബാറ്റിങ് ശൈലിയുടെ പേരിൽ ഏകദിന ടീമിൽ നിന്നും ഒരിക്കൽ പുറത്തായ ദ്രാവിഡ് ഇപ്പോൾ ആ രംഗത്തും കഴിവുതെളിയിച്ചു. 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരൻ. 2008 മാർച്ച് 29-ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 10,000 റൺസ് തികച്ചു. സുനിൽ ഗവാസ്കർക്കും,സച്ചിൻ തെണ്ടുൽക്കർക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.