രാസാഗ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ribbon diagram of the enzyme TIM, surrounded by the space-filling model of the protein. TIM is an extremely efficient enzyme involved in the process that converts sugars to energy in the body.

ജീവികളുടെ ശരീരത്തിലുള്ള ഉൽ‌പ്രേരകങ്ങളെയാണ്‌ രാസാഗ്നികൾ (ഇംഗ്ലീഷ്:Enzyme) എന്നു പറയുന്നത്. രാസപ്രവർതനങ്ങളിൽ അവയുടെ വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യുകയും രാസമാറ്റത്തിനു വിധേയമാവാതിരിക്കുകയും ചെയ്യുന്ന രാസവസ്തുക്കളെയാണു ഉത്പ്രേരകങ്ങളെന്നു പറയുന്നത്. ദഹനം, കോശശ്വസനം, മാംസ്യസംശ്ലേഷണം മുതലായ ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇത്തരം രാസാഗ്നികളാണ്‌. ഡബ്ലൂ. കുനെയാണു എൻസൈം എന്ന പേർ ഇവക്കു നൽകിയത്. ഗ്രീക്ക് ഭാഷയിൽ യീസ്റ്റ് എന്നാണ്‌ ഈ പദത്തിനു അർത്ഥം. കിണ്വനത്തിനു (ഫെർമെന്റ്റേഷൻ) കാരണമായ രാസവസ്തുക്കൾ യീസ്റ്റിലുണ്ട് എന്ന ആദ്യകാല അറിവാണു ഈ പേരിടലിനാധാരം.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകൾ

വളരെക്കുറഞ്ഞ അളവിൽ മാത്രം പ്രവർത്തനം നടത്തുന്ന ഇവയ്ക്ക് സ്വയം പരിവർത്തനം സംഭവിക്കാതെ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. സാധാരണയായി ഒരു രാസാഗ്നി ഒറ്റ രാസപ്രവർത്തനത്തെ മാത്രമേ സ്വാധീനിക്കുന്നുള്ളൂ. രാസപ്രവർത്തനത്തിനാവശ്യമായ ആക്ടിവേഷൻ ഊർജ്ജത്തിന്റെ അളവ് കുറയ്ക്കുകയാണ് ഇവ ചെയ്യുന്നത്.[1] എല്ലാ രാസാഗ്നികളും ഊഷ്മാവിനാൽ സ്വാധീനിക്കപ്പെടുന്നവയാണ്. പ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ലെന്നതിനാൽ ഇവയ്ക്ക് രാസപ്രവർത്തനത്തിനൊടുവിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നില്ല. 25ഡിഗ്രി സെൽഷ്യസിനും 45ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കാണ് ഇവയുടെ പ്രവർത്തനശേഷി കൂടിയിരിക്കുന്നത്.

[തിരുത്തുക] പൊതുരാസഘടന

ഒരു അപ്പോഎൻസൈമും ഒരു പ്രോസ്തെറ്റിക് ഗ്രൂപ്പും ചേർന്നതാണ് ഒരു ഹോളോഎൻസൈം. ഹോളോഎൻസൈമാണ് രാസഘടനയിൽ പരിപൂർ‌ണ്ണമായ രാസാഗ്നി. ഇവയിലെ പ്രോസ്തെറ്റിക് ഗ്രൂപ്പുകൾ സാധാരണഘതിയിൽ അകാർബണിക തന്മാത്രകളായിരിക്കും.

[തിരുത്തുക] വർഗ്ഗീകരണം

ഉത്പാദിപ്പിക്കപ്പെടുന്ന കോശത്തിനുള്ളിൽത്തന്നെ പ്രവർത്തിക്കുന്ന തരം രാസാഗ്നികളെ എൻഡോഎൻസൈമുകൾ എന്നും കോശത്തിനുപുറത്തേയ്ക്ക് സ്രവിക്കപ്പെടുകയും കോശബാഹ്യസ്ഥാനത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന രാസാഗ്നികളെ എക്സോഎൻസൈമുകൾ എന്നും വിളിക്കുന്നു. ഒരു സാധാരണ കോശത്തിൽ 3000 ത്തോളം രാസാഗ്നികൾ കാണപ്പെടാം. പതിനായിരം മുതൽ ഒരുലക്ഷം വരെ കിലോ ഡാൾട്ടണാണ് ഇവയുടെ തൻമാത്രാഭാരം.

[തിരുത്തുക] നാമകരണം

പ്രവർത്തിക്കുന്നത് ഏത് രാസവസ്തുവിന് പുറത്താണോ എന്നതിനെ അടിസ്ഥാനപ്പെടുത്തി ആ വസ്തുവിന്റെ പേരിനു മുന്നിൽ ase എന്ന് കൂട്ടിച്ചേർത്ത് രാസാഗ്നികൾക്ക് പേരുനൽകാം. ഉദാഹരണത്തിന് ലിപ്പിഡ് എന്ന കൊഴുപ്പുകളിൽ പ്രവർത്തിക്കുന്ന രാസാഗ്നികളാണ് ലിപ്പേയ്സുകൾ. ഉറവിടത്തെ അടിസ്ഥാനമാക്കിയും പേരുനൽകുന്നു. കപ്പയ്ക്കയിൽ നിന്നെടുക്കുന്ന രാസാഗ്നിയാണ് പപ്പായിൻ.അടിസ്ഥാനഘടനയിൽ മാംസ്യങ്ങളാണെന്ന് കാണിക്കാൻ രാസാഗ്നിയുടെ പേരിനൊപ്പം in ചേർക്കുന്ന രീതിയുമുണ്ട്.(trypsin, pepsin) പോളിമെറൈസേഷനു സഹായിക്കുന്ന രാസാഗ്നികളെ പോളിമെറേയ്സുകൾ എന്നുവിളിക്കുന്നു.[2]

[തിരുത്തുക] അവലംബം

  1. Objective Biology. Arihant Publications, 2009 Ed. Page- 109
  2. Objective Biology. Arihant Publications, 2009 Ed. Page- 109



"http://ml.wikipedia.org/w/index.php?title=രാസാഗ്നി&oldid=1297350" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ