രാവണ ഛായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിഴക്കേ ഇന്ത്യൻ സംസ്ഥാനമായ ഒറീസ്സയിലെ ഒരു നിഴൽ പാവകളി കലാരൂപമാണ്‌ രാവണ ഛായ. ഒറിയാ കവിയായായ വിശ്വനാഥ് ഖുന്തിയയുടെ വിചിത്ര രാമായണത്തിൽ നിന്നാണ് രാവണ ഛായയുടെ കീർത്തനക്കവിതകൾ എടുക്കുന്നത്. രാമായണത്തിലെ പ്രതിനായകനായ രാവണന്റെ നാമത്തിൽ ഈ കലാരൂപം അറിയപ്പെടുന്നത് ജൈനരുടെയോ തമിഴരുടെയോ സാംസ്കാരിക പ്രഭാവം മൂലമാണെന്നാണ് കരുതുന്നത്. മറിച്ച് നിഴൽ എന്ന പ്രയോഗം ദൈവാവതാരമായ രാമന്റെ പേരിനോട് ചേർക്കുന്നത് അശുഭമായതിനാൽ രാവണന്റെ പേർ ചേർത്തു വിളിക്കുന്നു എന്നും അഭിപ്രായമുണ്ട്.

"https://ml.wikipedia.org/w/index.php?title=രാവണ_ഛായ&oldid=2110098" എന്ന താളിൽനിന്ന് ശേഖരിച്ചത്