അഡ്വാണിയുടെ ആദ്യ രഥയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമ രഥയാത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ram Rath Yatra
The planned route of Advani's Rath Yatra, beginning in Somnath on 25 September 1990 and ending in Ayodhya on 30 October
തിയതി25 September 1990 - 30 October 1990
സ്ഥലംAcross the country
അനന്തരഫലംAdvani arrested
എൽ.കെ. അധ്വാനി

അയോദ്ധ്യയിൽ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി എൽ.കെ. അഡ്വാണി 1990-ൽ നടത്തിയ രഥയാത്രയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ആദ്യത്തെത്. ഇതുകൂടാതെ 2011 വരെ അഞ്ച് ദേശീയ യാത്രകൾ കൂടി ഇദ്ദേഹം നടത്തുകയുണ്ടായി.രാമരഥയാത്ര എന്നാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ രഥയാത്ര അറിയപ്പെടുന്നത്.[1]

വിശദാംശങ്ങൾ[തിരുത്തുക]

1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് ഈ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്.[2] സോമനാഥക്ഷേത്രത്തിൽ നിന്നായിരുന്നു ഈ യാത്ര തുടങ്ങിയത്.[3] ഒക്റ്റോബർ 23-ന് ബിഹാറിൽ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽ.കെ. അഡ്വാണി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്.[4][5] ആദ്യം അഡ്വാണി പദയാത്രനടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രമോദ് മഹാജനാണ് ഇതിനുപകരം രഥയാത്ര നടത്താനുള്ള ആശയം നൽകിയത്.[5]

അനന്തരഫലങ്ങൾ[തിരുത്തുക]

1992 സെപ്റ്റംബർ 6-ന് അയോദ്ധ്യയിലെ തർക്കഭൂമിയിലുണ്ടായിരുന്ന ബാബറി മസ്ജിദ് പൊളിക്കപ്പെട്ടത് ഈ യാത്രയുടെ അനന്തരഫലങ്ങളിലൊന്നായിരുന്നു.[6] യാത്രയോടൊപ്പം രാജ്യത്തിന്റെ പല ഭാഗത്തും വർഗീയകലാപങ്ങളുണ്ടായി. ഗുജറാത്ത്, കർണാടക, ഉത്തർ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ യാത്രയോടനുബന്ധിച്ച് വർഗ്ഗീയകലാപങ്ങൾ നടന്നിരുന്നു.[5] 564 ആൾക്കാരെങ്കിലും ഇതോടനുബന്ധിച്ചുനടന്ന വർഗ്ഗീയകലാപങ്ങളിൽ മരിക്കുകയുണ്ടായി.[7]

അഡ്വാണി നേതൃത്വം കൊടുത്ത യാത്രകൾ[തിരുത്തുക]

ഇതുൾപ്പെടെ 2011 വരെ അദ്ദേഹം ആറ് ദേശീയ യാത്രകൾക്ക് നേതൃത്വം നൽകി.[4][5]

  1. രാംരഥയാത്ര - 1990 സെപ്തംബർ 25 - ഒക്റ്റോബർ 23 [8]
  2. ജനാദേശ് യാത്ര - 1993 സെപ്റ്റംബർ 11 - 25 [9]
  3. സ്വർണ്ണജയന്തി രഥയാത്ര - 1997 മെയ് 18 - ജൂലൈ 15 [10]
  4. ഭാരത് ഉദയ് യാത്ര - 2004 മാർച്ച് 10 - 25 [11]
  5. ഭാരത് സുരക്ഷാ യാത്ര - 2006 ഏപ്രിൽ 6 - മെയ് 10 [12]
  6. ജന ചേതനാ യാത്ര - 2011 ഒക്ടോബർ 11 - നവംബർ 20 [13]

അവലംബം[തിരുത്തുക]

  1. "സ്വർണ്ണ ജയന്തി രഥയാത്ര. ശ്രീ എൽ.കെ. അദ്വാനി". ബി.ജെ.പി. Archived from the original on 2012-06-13. Retrieved 2013 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)
  2. "അയോധ്യവിധിയുണ്ടാവുന്നത് താൻ രഥയാത്ര നടത്തിയ മാസത്തിൽ: അദ്വാനി". ഡൂൾ ന്യൂസ്. 2010 സെപ്റ്റംബർ 12. Retrieved 2013 ഏപ്രിൽ 4. {{cite news}}: Check date values in: |accessdate= and |date= (help)
  3. "അ­യോ­ധ്യ­വി­ധി 29ന് പ്ര­ഖ്യാ­പി­ക്കാൻ അ­നു­വ­ദി­ക്കണം: അ­ദ്വാനി". ഡൂൾന്യൂസ്. 2011 സെപ്റ്റംബർ 25. Retrieved 2013 ഏപ്രിൽ 4. {{cite news}}: Check date values in: |accessdate= and |date= (help); soft hyphen character in |title= at position 2 (help)
  4. 4.0 4.1 "മോസ്റ്റ് ഇൻഡ്യൻസ് റിമെംബർ ബി.ജെ.പി. ലീഡർ എൽ.കെ.അഡ്വാണി ഫോർ ദി രഥ് യാത്ര". ദി എക്കണോമിക് ടൈംസ്. 2011 സെപ്റ്റംബർ 13. Retrieved 2013 ഏപ്രിൽ 4. {{cite news}}: Check date values in: |accessdate= and |date= (help)
  5. 5.0 5.1 5.2 5.3 "1990 അഡ്വാണിസ് രഥ് യാത്ര:ചാരിയറ്റ് ഓഫ് ഫയർ". ഇൻഡ്യ ടുഡേ. 2009 ഡിസംബർ 24. Retrieved 2013 ഏപ്രിൽ 4. {{cite news}}: Check date values in: |accessdate= and |date= (help)
  6. "1992 ഡിസംബർ 6, അയോധ്യ". രിസാല. 6 ഡിസംബർ. Archived from the original on 2012-12-26. Retrieved 2013 ഏപ്രിൽ 4. {{cite news}}: Check date values in: |accessdate= and |date= (help)
  7. "അഡ്വാണി രഥ് യാത്ര". പീപ്പിൾസ് ഡെമോക്രസി. 2004 മാർച്ച് 14. Archived from the original on 2009-06-19. Retrieved 2013 ഏപ്രിൽ 4. {{cite news}}: Check date values in: |accessdate= and |date= (help)
  8. "രാംരഥയാത്ര". എൽ.കെ.അദ്വാനി.ഇൻ. Archived from the original on 2016-03-05. Retrieved 2013 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)
  9. "ജനാദേശ് യാത്ര. ശ്രീ എൽ.കെ. അദ്വാനി". എൽ.കെ.അദ്വാനി.ഇൻ. Archived from the original on 2013-02-13. Retrieved 2013 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)
  10. "സ്വർണ്ണ ജയന്തി രഥയാത്ര. ശ്രീ എൽ.കെ. അദ്വാനി". എൽ.കെ.അദ്വാനി.ഇൻ. Archived from the original on 2013-05-17. Retrieved 2013 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)
  11. "ഭാരത് ഉദയ് യാത്ര". എൽ.കെ.അദ്വാനി.ഇൻ. Archived from the original on 2013-05-17. Retrieved 2013 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)
  12. "ഭാരത് സുരക്ഷാ രഥയാത്ര". എൽ.കെ.അദ്വാനി.ഇൻ. Archived from the original on 2013-03-05. Retrieved 2013 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)
  13. "ജനചേതനായാത്ര". ബി.ജെ.പി. Archived from the original on 2013-05-15. Retrieved 2013 ഏപ്രിൽ 4. {{cite web}}: Check date values in: |accessdate= (help)