രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം | |
|---|---|
| നിർദ്ദേശാങ്കങ്ങൾ: | 9°17′17″N 79°19′02″E / 9.288106°N 79.317282°E |
| പേരുകൾ | |
| ശരിയായ പേര് | രാമനാഥ സ്വാമി തിരുക്കോവിൽ |
| സ്ഥാനം | |
| സ്ഥാനം: | രാമേശ്വരം |
| വാസ്തുവിദ്യയും ആചാരങ്ങളും | |
| പ്രധാന പ്രതിഷ്ഠ: | രാമനാഥസ്വാമി: ശിവൻ |
| ചരിത്രം | |
| നിർമ്മിച്ചത്: | unknown |
| സ്രഷ്ടാവ്: | പാണ്ഡ്യ രാജാക്കന്മാർ |
തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.