രാജഹംസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Mute Swans (Cygnus olor)
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
|
6-7 living, see text. |
||||||||||||||
|
|
||||||||||||||
|
Cygnanser Kretzoi, 1957 |
രാജഹംസങ്ങള്‍ അഥവാ അരയന്നങ്ങള്‍ അനാറ്റിഡേ കുടുംബത്തില്‍പ്പെടുന്ന പക്ഷികളാണ്. വിമാനങ്ങള്‍ക്ക് പറക്കുവാനാവശ്യമുള്ളതു പോലെ റണ്‍വേ ആവശ്യമുള്ള പക്ഷികളാണ് ഇവ. മ്യൂട് സ്വാന്‍ അഥവാ മൂകഹംസം എന്നുമറിയപ്പെടുന്നു.
പറക്കുന്ന പക്ഷികളില്‍ വലിപ്പമേറിയ ഒരിനമായ ഇവയ്ക്ക് 170 സെന്റിമീറ്റര്‍ വരെ നീളവും 12 കിലേയിലധികം ഭാരവുമുണ്ടാകും.കൂടുതല്‍ സമയവും വെള്ളത്തില്‍ കഴിയുന്ന സ്വഭാവക്കാരാണിവ.പറക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് രണ്ടര മീറ്ററലധികം നീളം വരുന്ന ചിറകുകള്‍ നിവര്‍ത്തിപിടിച്ച് ജലേപരിതലത്തിലൂടെ ഒടുന്നതു ഇവയുടെ പ്രത്യേകതയാണ്.
ഇതേകുടുംബത്തില്‍ത്തന്നെയുള്ള പക്ഷികളാണ് വാത്തകളും താറാവുകളും. ഓരോതവണയും രാജഹംസങ്ങള്‍ മൂന്നുമുതല്‍ എട്ട്‌വരെ മുട്ടകള്‍ ഇടുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു് പിന്നില്‍
[തിരുത്തുക] രാജഹംസം
സംസ്കൃത പദങ്ങളായ രാജഃ, ഹംസഃ എന്നിവചേര്‍ന്നാണ് രാജഹംസം എന്ന നാമം രൂപംകൊണ്ടിരിക്കുന്നത്.
[തിരുത്തുക] അരയന്നം
തമിഴ് പദങ്ങളായ അരചന്‍, അന്നം എന്നിവചേര്‍ന്നാണ് അരയന്നം എന്ന പേര് ഉണ്‍ടായിരിക്കുന്നത്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
- Louchart, Antoine; Mourer-Chauviré, Cécile; Guleç, Erksin; Howell, Francis Clark & White, Tim D. (1998): L'avifaune de Dursunlu, Turquie, Pléistocène inférieur: climat, environnement et biogéographie. C. R. Acad. Sci. Paris IIA 327(5): 341-346. [French with English abridged version] DOI:10.1016/S1251-8050(98)80053-0 (HTML abstract)
[തിരുത്തുക] ബാഹ്യകണ്ണികള്‍
- The Swan Sanctuary Shepperton,England
- A Colony of Swans in Adda River (Italy) Video on You Reporter
- Swan photos on Imeleon
- Swan videos on the Internet Bird Collection
- Swan paintings on Artinthepicture