രാജസ്ഥാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രാജസ്ഥാന്‍
അപരനാമം: രജപുത്രരുടെ നാട്
തലസ്ഥാനം ജയ്പൂര്‍
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
എസ്‌. കെ. സിങ്‌
അശോക് ഗഹ്‌ലോട്ട്
വിസ്തീര്‍ണ്ണം 3,42,236ച.കി.മീ
ജനസംഖ്യ 56,473,122
ജനസാന്ദ്രത 165/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി
രാജസ്ഥാനി
[[Image:|75px|ഔദ്യോഗിക മുദ്ര]]

വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍ (Rajasthan). രജപുത്താന എന്ന പഴയ പേരില്‍ നിന്നാണ് രാജസ്ഥാന്‍ ഉണ്ടാ‍യത്. രജപുത്രരുടെ നാട് എന്നര്‍ത്ഥം. ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്, പഞ്ചാബ്‌, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയല്‍ സംസ്ഥാനങ്ങള്‍. പാക്കിസ്ഥാനുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. ജയ്‌പൂറാണു തലസ്ഥാനം.

മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താര്‍ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പര്‍വ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്നത്തെ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ രജപുത്താന എന്നാണ്‌ ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്. രജപുത്രര്‍ക്കു പുറമേ ഒട്ടനവധി ജനവിഭാഗങ്ങളും ഇവിടെ അധിവസിച്ചിരുന്നു എങ്കിലും രാജസ്ഥാന്റെ വ്യത്യസ്ഥമായ സംസ്കാരം രജപുത്രരുടെ സംഭാവനയായാണ്‌ പൊതുവേ കണക്കാക്കപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതല്‍ ഇന്നത്തെ രാജസ്ഥാന്‍ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌.[1]

[തിരുത്തുക] ഭൂമിശാസ്ത്രം

രാജസ്ഥാന്‍ സംസ്ഥാനത്തെ ആരവല്ലി മലനിരകള്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ആരവല്ലി മലനിരകളുടെ പടിഞ്ഞാറു വശത്താണ്‌ ഥാര്‍ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആരവല്ലിയുടേ കിഴക്കുവശം കൂടുതല്‍ ഫലഭൂയിഷ്ടമായതും ആള്‍ത്താമസമേറിയ പട്ടണങ്ങള്‍ നിറഞ്ഞതുമാണ്‌[2]‌.

[തിരുത്തുക] ജില്ലകള്‍

[തിരുത്തുക] അവലംബം

  1. "9-Making of regional cultures". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 124. ISBN 81-7450-724-8. 
  2. HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 79-80. 

[തിരുത്തുക] ഇതും കാണുക

ബിറ്റ്സ്, പിലാനി

ജയ്പൂരിലെ ജലമഹല്‍‍.
ജയ്പൂരിലെ ജലമഹല്‍‍.


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം