രാജശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Monarch
Female
Male
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Danaini
ജനുസ്സ്: Danaus
Kluk, 1780
വർഗ്ഗം: D. plexippus
ശാസ്ത്രീയ നാമം
Danaus plexippus
(Linnaeus, 1758)
പര്യായങ്ങൾ

Danaus archippus (Fabricius, 1793)[1]
Danaus menippe (Hübner, 1816)[2]

ലോകത്തിലെ പ്രശസ്തമായ ഒരു ദേശാടനശലഭമാണ് രാജശലഭം (Monarch butterfly). ശാസ്ത്രനാമം : Danaus plexippus. കാഴ്കയിൽ കേരളത്തിൽ കാണുന്ന വരയൻ കടുവയെപ്പോലെയിരിക്കും. വടക്കേ അമേരിക്കയാണ് രാജശലഭത്തിന്റെ സ്വദേശം. അമേരിക്കയുടെ വടക്കുള്ള കാനഡയിൽ നിന്ന് അമേരിക്കക്ക് തെക്കുള്ള മെക്സിക്കോയിലേക്കാണ് രാജശലഭത്തിന്റെ സഞ്ചാരം. 3200 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു സാഹസികയാത്രയാണത്. ഇവ വിശ്രമമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ പറക്കും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിയ്ക്കുന്ന ഇവ വലിയ കൂട്ടങ്ങളായിട്ടാണ് കാണപ്പെടുക.

വടക്കേ അമേരിക്കയിൽ ശൈത്യകാലം ആരംഭിയ്ക്കുമ്പോഴാണ് രാജശലഭത്തിന്റെ യാത്ര ആരംഭിക്കുക. മെക്സിക്കോയിലെ സുഖകരമായ കാലവസ്ഥയിലെത്തുമ്പോഴേക്കും വടക്കേ അമേരിക്കയിലെ കൊടുംശൈത്യം കുറഞ്ഞുത്തുടങ്ങിയിട്ടുണ്ടാവും. അതേവഴിയിലൂടെ തന്നെ ശലഭം തിരിച്ച് ദേശാടനം നടത്തും. മടക്കയാത്രയിലാണ് അവശേഷിക്കുന്ന ശലഭങ്ങൾ മുട്ടയിട്ട് പ്രത്യുൽപാദനം നടത്തുന്നത്. പാൽപായൽ(milk weed) എന്ന ചെടിയുടെ ഇലയിലാണ് രാജശലഭം മുട്ടയിടുക. മുട്ടവിരിഞ്ഞുണ്ടായ ശലഭപ്പുഴുക്കൽ പാൽപായലിന്റെ ഇലതിന്ന് വളരുന്നു. സമാധിദശകഴിഞ്ഞ് പുറത്തുവരുന്ന ചിത്രശലഭം വീണ്ടും ദേശാടനമാരംഭിക്കുന്നു.

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗമാണ് രാജശലഭം. കീടനാശിനികളുടെ അമിതപ്രയോഗവും വനനശീകരണവും ഇവയുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. പാൽപായലുകളുടെ നാശവും ഇവയുടെ വംശവർദ്ധനവിന് തടസമാണ്.[3]

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Danaus plexippus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'രാജശലഭം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
  1. Committee On Generic Nomenclature, Royal Entomological Society of London; Of Entomology, British Museum (Natural History) Dept (2007-05-23) [1934]. The Generic Names of British Insects. Royal Entomological Society of London Committee on Generic Nomenclature, Committee on Generic Nomenclature. British Museum (Natural History). Dept. of Entomology. p. 20. ശേഖരിച്ചത് 2008-06-04. 
  2. Scudder, Samuel H.; William M. Davis, Charles W. Woodworth, Leland O. Howard, Charles V. Riley, Samuel W. Williston (1989). The butterflies of the eastern United States and Canada with special reference to New England. The author. p. 721. ഐ.എസ്.ബി.എൻ. 0-665-26322-8. ശേഖരിച്ചത് 2008-06-04. 
  3. "മൊണാർക്കുകളെ കാണാനില്ല" (പത്രലേഖനം). മലയാള മനോരമ (ഭാഷ: മലയാളം). ഫെബ്രുവരി 3, 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-03 14:50:31-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 3. 
  • വരൂ, നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം- ഡോ. അബ്ദുള്ള പാലേരി
"http://ml.wikipedia.org/w/index.php?title=രാജശലഭം&oldid=1934596" എന്ന താളിൽനിന്നു ശേഖരിച്ചത്