രാകേഷ് ശർമ
| രാകേഷ് ശർമ്മ | |
|---|---|
| Intercosmos Cosmonaut | |
| Nationality | Indian |
| ജനനം | 1949 ജനുവരി 13 Ludhiana, Punjab, India |
| Other occupation | Test Pilot |
| റാങ്ക് | Squadron Leader (retired Wing Commander), Indian Air Force |
| Space time | 7d 21h 40m |
| Selection | 1982 |
| Missions | Soyuz T-11 |
ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശർമ. (രാകേശ് ശർമ) 1984 ഏപ്രിൽ 2 ൻ റഷ്യൻ നിർമ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ 7 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-ആമത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.
പഞ്ചാബിലെ പട്യാലയിൽ ജനിച്ച അദ്ദേഹം വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അശോകചക്രം ബഹുമതി ലഭിച്ചു. ഹിമാലയത്തിലെ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന് സഹായകമാവും എന്നുകരുതി വടക്കേ ഭാരത്തിന്റെ മൾട്ടി സ്പെഷൽ ഫോട്ടോകൾ എടുത്തിട്ടുണ്ടായിരുന്നു.
വിങ് കമാൻഡറായി റിട്ടയർ ചെയ്ത അദ്ദേഹം പിന്നീട് HAL ടെസ്റ്റ് പൈലറ്റായി നിയമിതനായി. 1992-നു ശേഷം HAL ടെസ്റ്റ് പൈലറ്റ് ആകാൻ ബാംഗ്ലൂരിലേക്ക് മാറി. 2001-ൽ ടെസ്റ്റ് ഫ്ലൈയിംഗിൽ നിന്ന് വിരമിച്ചു. 1984ൽ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡർ പദവിയിലിരിക്കെയാൺ` അദ്ദേഹം ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യം അശോകചക്രം നൽകി രകേഷ് ശർമ്മയെ ആദരിച്ചു. വ്യോമസേനയിൽ നിന്ന് വിങ്ങ് കമാൻഡറായാൺ` അദ്ദേഹം വിരമിച്ചത്.[1]