രതിമൂർച്ഛ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രതി മൂർച്ഛ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം[1] . ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികൾ ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. ആണിനും പെണ്ണിനും രതിമൂർഛയുണ്ടാകും. ആണുങ്ങൾക്ക് ഇത് ശുക്ലസ്ഖലനത്തോടൊപ്പം നടക്കുന്നു എന്നാൽ സ്ത്രീകളിൽ ഇത് കൂടുതൽ സങ്കീർണ്ണമാണ്. സ്ത്രീകൾക്ക് വികാർമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലംപോലെയുള്ള ദ്രാവകം ഉണ്ടാകുന്നില്ല, എങ്കിലും ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനംമൂലം യോനി ജലാർദ്ദമാകുന്നു. സ്ത്രീകളിൽ എല്ലാ ലൈംഗിക സംഭോഗങ്ങളും രതിമൂർച്ഛയിൽ പെട്ടെന്ന് എത്തുകയില്ല, പക്ഷേ പുരുഷന് ഏതാണ് എല്ലാ സംഭോഗങ്ങളും രതിമൂർഛയിൽ അവസാനിക്കുകയാണ് ചെയ്യുക.[അവലംബം ആവശ്യമാണ്]

രതിമൂർച്ഛയെന്നത് ലൈംഗിക ഉത്തേജനത്തിന്റെ പാരമ്യതയാണ‍്. രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരികാനന്ദമാണ‍് ഉണ്ടാകുന്നത്. പക്ഷേ അത് നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്നുമാത്രം.ഇതിനോടനുബന്ധിച്ച് ലൈംഗികാവയവങ്ങൾക്കും മലദ്വാര‍‍ത്തിനുമടുത്തായുള്ള പേശികൾ ഇടവിട്ട് സങ്കോചിക്കുന്നതുകൂടാതെ ചിലപ്പോൾ ശരീരത്തിലെ മറ്റുചില പേശികൾ ശക്തമായി ചുരുങ്ങുകയോ, അതിയായ ആനന്ദം അനുഭവപ്പെടുകയോ,ശബ്ദങ്ങൾ പുറപ്പെടുവിക്കപ്പെടുകയോ ചെയ്യുന്നു.[2]

രതിമൂർച്ഛയ്ക്ക് ബോധേന്ദ്രിയങ്ങളുടെ ശക്തി മന്ദീഭവിപ്പിക്കാൻ പറ്റും എന്നത് മറ്റൊരു സവിശേഷതയാണ്. ചൂട്, തണുപ്പ്, വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവും, കാഴ്ച്ച, കേൾവി എന്നിവയേയും ഈ മന്ദിപ്പ് ബാധിച്ചേക്കാം.

രതിമൂർഛയെകുറിച്ചുള്ള പഠനം[തിരുത്തുക]

പ്രാചീന ഭാരതത്തിൽ വാത്സ്യായനൻ രതിമൂർച്ഛയെപ്പറ്റി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാമസൂത്രം കാമകേളികളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. 1950നും 1960ഇടക്ക് മാസ്റ്റേർസും ജോൺസണും മനുഷ്യന്റെ ലൈംഗികതയെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും വളരെ പ്രധാനപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. പാശ്ചാത്യലോകത്ത് വലിയ വിപ്ലവങ്ങൾ ഉണ്ടാക്കിയ കണ്ടുപിടുത്തങ്ങളായിരുന്നു അവ. 1966ൽ പുറത്തിറക്കിയ അവരുടെ ലൈംഗിക പ്രതികരണം മനുഷ്യനിൽ (Human Sexual Response) എന്ന ഗ്രന്ഥത്തിൾ കാമവികാരമുണ്ടാവുന്ന നേരത്ത് മനുഷ്യനിലുണ്ടാവുന്ന നാല്‌ പ്രധാനപ്പെട്ട ശരീരശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് അഥവാ ഘട്ടങ്ങളെക്കുറിച്ച്, വിവരിച്ചു. ഈ നാല്‌ ഘട്ടങ്ങൾ ഉദ്ദീപനം, സമതലം, മൂർച്ഛ, റെസൊലുഷൻ എന്നിവയാണ്‌.

അവലംബം[തിരുത്തുക]

  1. What Every Woman Needs to Know About Sexual Satisfaction - Marriage
  2. സന്തോഷ് ബാബു; ഡോ. കെ. പ്രമോദ് (2 ജൂൺ 2014). "രതിഭാവമന്ദാരങ്ങൾ" (പത്രലേഖനം). മലയാളമനോരമ (ഭാഷ: മലയാളം). യഥാർത്ഥ സൈറ്റിൽ നിന്ന് 2014-06-03 11:04:03-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജൂൺ 2014. 

കുറിപ്പുകൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=രതിമൂർച്ഛ&oldid=1952768" എന്ന താളിൽനിന്നു ശേഖരിച്ചത്