രണ്ടാം ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരാൾക്ക് മാതൃഭാഷ കൂടാതെ ഉപയോഗിക്കാനറിയുന്ന പ്രാദേശികഭാഷയാണ് രണ്ടാം ഭാഷ. ഇതിനു വിപരീതമായി, പ്രാദേശികമായി പൊതുവേ ഉപയോഗിത്തിലില്ലാത്ത ഭാഷയാണ് വിദേശഭാഷ. പൊതുവേ സഹായഭാഷകളുടെ ഗണത്തിൽപ്പെടുന്ന ഇംഗ്ലിഷ് പോലുള്ള ഭാഷകൾ പ്രധാനമായും രണ്ടാം ഭാഷയായോ പരസ്പര ബന്ധിത ഭാഷ (പൊതുഭാഷ) ആയോ ആണുപയോഗിക്കപ്പെടുന്നത്.

കൂടുതൽ അനൗപചാരികമായി, ഒരു രണ്ടാം ഭാഷയെന്നാൽ ഒരാളുടെ മാതൃഭാഷയ്ക്കുപുറമേ ഒരു വ്യക്തി മറ്റൊരു ഭാഷ പഠിക്കുകയാണെങ്കിൽ ആ ഭാഷയെ രണ്ടാംഭാഷ എന്നു പറയുന്നു. പ്രത്യേകിച്ച്, രണ്ടാം ഭാഷ പഠിച്ചെടുക്കുക എന്ന പ്രസ്താവം.

ഒരു വ്യക്തിയുടെ ഒന്നാം ഭാഷ അയാളുടെ മുൻതൂക്കമുള്ള ഭാഷയായി കണക്കാക്കണമെന്നില്ല. ഒരു ഭാഷ ഒരാൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ആകാം. ഉദാഹരണത്തിനു, കാനഡയിലെ സെൻസസ് അതിന്റെ ഉപയോഗത്തിനായി ഒന്നാം ഭാഷയെ നിർവ്വചിക്കുന്നത്, "കുഞ്ഞുന്നാളിലേ ഉപയോഗിച്ചുവരുന്ന ഒന്നാം ഭാഷ ഇന്നും ഉപയോഗിച്ചുവരുന്നുണ്ടെങ്കിൽ", ചിലരെ സംബന്ധിച്ച്, ഒന്നാംഭാഷ കുഞ്ഞായിരിക്കുമ്പോഴും തുടർന്നും ഉപയോഗിച്ചുവരുന്നുണ്ട്. ഈ ഭാഷ ചിലർക്ക് നഷ്ടമാകുന്നുണ്ട്. ഇതിനു ഭാഷാനാശനം (language attrition) എന്നു വേണമെങ്കിൽ പറയാം. കുഞ്ഞുങ്ങൾ തങ്ങളുടെ കുടുംബത്തിന്റെ കൂടെയോ ഒറ്റയ്ക്കോ മറ്റു രാജ്യങ്ങളിലേയ്ക്കോ പ്രദേശങ്ങളിലേയ്ക്കോ താമസം മാറുകയോ അന്താരാഷ്ട്രീയമായി ആ കുഞ്ഞുങ്ങളെ ദത്തെടുക്കുകയോ ചെയ്ത് ഒരു പുതിയ ഭാഷാപരിസ്ഥിതിയിൽ എത്തിപ്പെടുമ്പോൾ ഈ അവസ്ഥയുണ്ടാവാം.

രണ്ടാം ഭാഷ ആർജ്ജിക്കൽ[തിരുത്തുക]

Blackboard used in class at Harvard shows students' efforts at placing the diaeresis and acute accent diacritics used in Spanish orthography.

സ്റ്റീഫൻ ക്രാഷെൻ (1982) ആണ് പഠനം, ആർജ്ജിക്കൽ എന്നീ വാക്കുകളുടെ വ്യത്യാസം തന്റെ മോണിട്ടർ സിദ്ധാന്തത്തിന്റെ ഭാഗമായി നിർവ്വചിച്ചത്. ക്രാഷനെ സംബന്ധിച്ച്, ഒരു ഭാഷ ആർജ്ജിക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയ ആണ്. എന്നാൽ, ഭാഷാപഠനം ഒരു ബോധപൂർവ്വമുള്ള പ്രക്രിയയും ആകുന്നു. ആദ്യത്തേതിൽ, പഠിതാവ് സ്വാഭാവികമായ വിനിമയസന്ദർഭങ്ങളിൽ ഭാഗഭാക്കാകേണ്ടിയിരിക്കുന്നു. എന്നാൽ ഭാഷാപഠനത്തിൽ, തെറ്റുതിരുത്തൽ നടക്കുന്നു. സ്വാഭാവിക ഭാഷയിൽനിന്നും ഒറ്റപ്പെട്ട വ്യാകരണപാഠങ്ങൾക്കാണിവിടെ ഊന്നൽ നൽകുന്നത്. ഈ താരതമ്യത്തെ രണ്ടാം ഭാഷ പഠിപ്പിക്കുന്ന എല്ലാവരും അനുകൂലിക്കുന്നില്ല. എന്നിരുന്നാലും, രണ്ടാം ഭാഷ പഠിക്കുന്നതോ ആർജ്ജിക്കുന്നതോ എങ്ങനെയാണ് എന്നുള്ള പഠനമാണ് രണ്ടാം ഭാഷാർജ്ജിതനം (?) (second-language acquisition (SLA) എന്നറിയപ്പെടുന്നത്.

ഈ പഠനശാഖയിലെ ഗവേഷണത്തിൽ "Research in SLA "...focuses on the developing knowledge and use of a language by children and adults who already know at least one other language... [and] a knowledge of second-language acquisition may help educational policy makers set more realistic goals for programmes for both foreign language courses and the learning of the majority language by minority language children and adults." (Spada & Lightbown, p. 115).

രണ്ടാം ഭാഷാ ആർജ്ജിക്കൽ SLA ഭാഷാപരമായതും മനശ്ശാസ്ത്രപരമായതും ആയ സിദ്ധാന്തങ്ങൾ സ്വാധീനിക്കുന്നുണ്ട്. അതിൽ ഒരു ഭാഷാസിദ്ധാന്തം സങ്കൽപ്പിക്കുന്നതെന്തെന്നാൽ, മസ്തിഷ്കത്തിൽ ഒരു ഉപകരണത്തിൽ അല്ലെങ്കിൽ അതുപോലുള്ള മൊഡ്യൂളിൽ (രൂപരേഖ/പ്രമാണം)അന്തർസ്ഥിതമായ അറിവുണ്ട് എന്നാണ്. അനേകം മനശാസ്ത്ര സിദ്ധാന്തങ്ങൾ മറ്റൊരു രീതിയിൽ, സങ്കല്പിക്കുന്നതെന്തെന്നാൽ, പ്രത്യഭിജ്ഞാനരീതികൾ ആണ് മനുഷ്യന്റെ മിക്കവാറും പഠനത്തിനും ഭാഷാരൂപീകരണത്തിനും കാരണം എന്നാണ്.


ഈ എല്ലാ സിദ്ധാന്തങ്ങളും രണ്ടാം ഭാഷാബോധനത്തെയും അദ്ധ്യാപനശാസ്ത്രത്തെയും സ്വാധീനിക്കുന്നുണ്ട്. രണ്ടാം ഭാഷാബോധനത്തിനു അനേകം മെത്തേഡുകൾ ഉണ്ടെങ്കിലും അവയിൽ പലതും ഒരു പ്രത്യേക സിദ്ധാന്തത്തിൽ അധിഷ്ഠിതമാണെന്നുകാണാം. ഗ്രാമർ-ട്രാൻസിലെഷൻ മെത്തേഡ്, ഡയറക്റ്റ് മെത്തേഡ്, ഓഡിയോ ലിങ്ക്വൽ മെത്തേഡ്, സയലന്റ് വ്വേ, സജസ്റ്റോപീഡിയ, കമ്യൂണിറ്റി ലാംഗ്വിജ് ലേണിങ്, ടോട്ടൽ ഫിസിക്കൽ റെസ്പോൺസ് മെത്തേഡ്, കമ്യൂണിക്കേറ്റീവ് അപ്പ്രോച്ച് (ക്രാഷെന്റെ സിദ്ധാന്തത്തെ അധികരിച്ച്) എന്നിവയാണ് സാധാരണ രീതികൾ. ഇവയിൽ ചിലവ കൂടുതൽ അറിയപ്പെടുന്നതും കൂടുതൽ ഫലപ്രദവുമാണ്. മിക്ക ഭാഷാാദ്ധ്യാപകരും ഇവയിൽ ഒരു പ്രത്യേക സിദ്ധാന്തം മാത്രമുപയൊഗിക്കാതെ ഒന്നിലധികം സിദ്ധാന്തങ്ങൾ ചേർത്തുപയോഗിക്കുന്നു. ഇതു കൂടുതൽ സമീകൃതമായതും കൂടുതൽ ഫലപ്രദമായതുമായ അദ്ധ്യാപനത്തിനവരെ പ്രാപ്തമാക്കുകയും അതിലൂടെ പഠിതാക്കളെ വ്യത്യസ്തമായ പഠനവിജയത്തിലെത്തിക്കുകയും ചെയ്യുന്നു.

പ്രായത്തിന്റെ പ്രഭാവം[തിരുത്തുക]

മാതൃഭാഷാപ്രാവീണ്യവും ആർജ്ജിതഭാഷാപ്രാവീണ്യവും തമ്മിലുള്ള വ്യത്യാസവും സാമ്യവും[തിരുത്തുക]

വേഗം[തിരുത്തുക]

തെറ്റുതിരുത്തൽ[തിരുത്തുക]

വിജ്ഞാനത്തിന്റെ ആഴം[തിരുത്തുക]

വിജയം[തിരുത്തുക]

Similarities and differences between L2 and L1 [വ്യക്തത വരുത്തേണ്ടതുണ്ട്]
L2 L1
Speed NA acquisition is rapid
Stages systematic stages of development systematic stages of development
Error correction not directly influential not involved
Depth of knowledge beyond the level of input beyond the level of input
Success (1) not inevitable (possible fossilization*) inevitable
Success (2) rarely fully successful successful

വിദേശഭാഷ[തിരുത്തുക]

A German student learning French. English (1.5 billion learners), French (82 million learners) and Chinese (30 million learners) are the three most commonly studied foreign languages.[1]
High school Spanish taught as a second language to a class of native English speakers at an American private school in Massachusetts.
Language L2 speakers (Weltalmanach 1986) L2 speakers (Ethnologue.com)
1. French 190 million 50 million
2. English 150 million >430 million
3. Russian 125 million 110 million
4. Portuguese 28 million 15 million
5. Arabic 21 million 246 million
6. Mandarin 20 million 178 million
7. Spanish 20 million 60 million
8. German 9 million 28 million
9. Japanese
8 million 1 million
9. Tamil 8 million 1 million

ഇതും കാണൂ[തിരുത്തുക]

  • Foreign language writing aid
  • Foreign language reading aid
  • Computer-assisted language learning
  • Diglossia
  • Language education

കുറിപ്പുകളും അവലംബവും[തിരുത്തുക]

  1. Rick Noack and Lazaro Gamio, "The world’s languages, in 7 maps and charts", The Washington Post, 23 April 2015 (page visited on 9 June 2015).

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രണ്ടാം_ഭാഷ&oldid=2609676" എന്ന താളിൽനിന്ന് ശേഖരിച്ചത്