രണ്ടാം ത്രിമൂർത്തി ഭരണകൂടം (റോമൻ റിപ്പബ്ലിക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
41 ബി സി യിൽ രണ്ടാം ത്രിമൂർത്തി ഭരണകൂടത്തിന്റെ സ്ഥാപനം ആഘോഷിക്കാൻ ഇറക്കിയ ആന്റണിയുടെയും ഒക്റ്റാവിയന്റെയും ചിത്രങ്ങൾ വഹിക്കുന്ന സ്വർണ്ണ നാണയം [1]

പ്രാചീന റോമൻ റിപ്പബ്ലിക്കിൽ 43 ബി സി മുതൽ 33 ബി സി വരെ മാർക്ക് ആന്റണി, അഗസ്റ്റസ്, മാർക്കസ് ലെപിഡസ് എന്നിവർ ചേർന്ന് രൂപീകരിച്ച ഭരണകക്ഷി സഖ്യമാണ് രണ്ടാം ത്രിമൂർത്തി ഭരണകൂടം. ആദ്യത്തെ ത്രിമൂർത്തി ഭരണകൂടം അനൗപചാരികമായ ഒരെണ്ണമായിരുന്നു, പക്ഷെ രണ്ടാമത്തേത് ഔദ്യോഗികമായി സ്ഥിരീകരിച്ച ഒരു ത്രിമൂർത്തി സഖ്യമായിരുന്നു. 43 ബി സി നവംബർ 26 നാണ് മാർക്ക് ആന്റണി, അഗസ്റ്റസ്, മാർക്കസ് ലെപിഡസ് എന്നിവർക്ക് വഴി തെറ്റിപ്പോയ റോമൻ റിപ്പബ്ലിക്കിന്റെ ഭരണഘടന (constitution) പുനർസ്ഥാപിക്കാനുള്ള സകല അധികാരങ്ങളുമുള്ള ലെഗസ് റ്റിറ്റിയ (lex titia) നിയമം പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് ഈ ത്രിമൂർത്തി സഖ്യത്തിന് ഏത് നിയമവും റദ്ദാക്കാനും, പുതിയ നിയമങ്ങളുണ്ടാക്കാനുമുള്ള അധികാരമുണ്ടായിരുന്നു ഇതിനു സെനറ്റിന്റെയോ , പ്ലീബിയൻ കൗൻസിലിന്റെയോ അനുവാദത്തിന്റെ ആവശ്യമില്ലായിരുന്നു. റോമൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ സുള്ളയുടെ ഡിക്റ്റേറ്റർഷിപ്പിനു മാത്രമേ ഇതിനുമുൻപ് ഇത്രയും വ്യാപകമായ അധികാരങ്ങളുണ്ടായിരുന്നു. ഈ അധികാരത്തിനുണ്ടായിരുന്ന ഒരേ ഒരു പരിമിതി ഇതിന്റെ കാലാവധി അഞ്ച് വർഷം കഴിഞ്ഞ് അവസാനിക്കും എന്നതായിരുന്നു. [2]

ചരിത്ര പാശ്ചാത്തലം[തിരുത്തുക]

പോംപിയെ തോൽപ്പിച്ച് വിജയശ്രീലാളിതനായി റോമിൽ പ്രവേശിച്ച സീസറിന് സെനറ്റ് പത്തു വർഷത്തെ ഡിക്റ്റേറ്റർ പദവി (magistratus extraordinarius) വച്ച് നീട്ടി. സീസറിന്റെ വളർന്നു വരുന്ന രാഷ്ട്രീയ ശക്തി റോമിലെ ഒപ്റ്റിമേറ്റ് കക്ഷിയിൽപ്പെട്ട ചിലരെ പരിഭ്രാന്തരാക്കി. സീസർ ഏകാധിപത്യം കൈയാളി റോമൻ റിപ്പബ്ലിക്കിന്റെ അന്ത്യം കുറിക്കുമെന്നവർ ഭയന്നു.

അവലംബം[തിരുത്തുക]

  1. Sear, David R. "Common Legend Abbreviations On Roman Coins". Retrieved 2007-08-24.
  2. http://www.unrv.com/fall-republic/second-triumvirate.php