രണ്ടാം കോളറ പാൻഡെമിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1832-ൽ ന്യൂ യോർക്ക് നഗരത്തിലെ ബോർഡ് ഓഫ് ഹെൽത്ത് പുറത്തിറക്കിയ നോട്ടീസ് ഈ അസുഖത്തെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയുമുള്ള അജ്ഞത വെളിവാക്കുന്നുണ്ട്.

1829–1851 കാലയളവിൽ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി അനേകം ആളുകളുടെ മരണത്തിനിടയാക്കിയ കോളറ പകർച്ചവ്യാധിയെയാണ് രണ്ടാം കോളറ പാൻഡെമിക് (Second cholera pandemic) എന്നുവിളിക്കുന്നത്. ഇന്ത്യയിൽ നിന്നാരംഭിച്ച ഒന്നാം പകർച്ചവ്യാധിയുടെ തുടർച്ചയായിരുന്നു ഇത്[1]

വ്യാപനം[തിരുത്തുക]

ഈ പാൻഡെമിക്കിന്റെ ഭാഗമായി അസുഖം റഷ്യയിലെത്തി. (കോളറ കലാപങ്ങൾ കാണുക). ഹങ്കറിയിൽ ഇത് ഒരുലക്ഷം മരണങ്ങൾക്ക് കാരണമായി. ജർമനിയിൽ പാൻഡെമിക് എത്തിയത് 1831-ലാണ്. ലണ്ടനിൽ 1832-ൽ അസുഖം എത്തിപ്പെട്ടു. 55,000-ലധികം ആൾക്കാർ ബ്രിട്ടനിലും അയർലാന്റിലുമായി മരിക്കുകയുണ്ടായി. [2] ഫ്രാൻസ്, കാനഡയിലെ ഒണ്ടാറിയോ, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ യോർക്ക് എന്നിവിടങ്ങളിലും അതേ വർഷം അസുഖം എത്തിപ്പെട്ടു. [3] 1834-ൽ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖം എത്തിപ്പെട്ടു. 1848മുതൽ രണ്ടുവർഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയിൽസിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതിൽ 52,000 ആൾക്കാർ മരണമടയുകയുണ്ടായി.[4] 1832-നും 1849-നുമിടയിൽ ഒരുലക്ഷത്തി അൻപതിനായിരം അമേർക്കക്കാർ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്.[5]

ബാക്കിപത്രം[തിരുത്തുക]

ഹെൻഡ്രിക് വെർജ്ലാൻഡ് എന്ന നോർവീജിയൻ കവി ഈ പാൻഡെമിക്കിൽ നിന്നുള്ള പ്രേരണയാൽ "ദി ഇന്ത്യൻ കോളറ" എന്നൊരു നാടകം രചിക്കുകയുണ്ടായി. ഈ പകർച്ചവ്യാധി പകരുന്നതിന്റെ ഉത്തരവാദിത്തം ബ്രിട്ടീഷ് കൊളോണിയലിസത്തിനാണെന്ന വിമർശനമാണ് ഇദ്ദേഹം ഈ കൃതിയിലൂടെ നടത്തിയത്.

സിരയിലൂടെ (ഇൻട്രാവീനസ്) സലൈൻ നൽകുക എന്ന ശാസ്ത്രീയ ചികിത്സാമുന്നേറ്റം ഈ പാൻഡെമിക്കിന്റെ സമയത്താണ് നടന്നത്. ഡോക്ടർ തോമസ് ലാറ്റ എന്ന എഡിൻബറക്കാരന്റെ കണ്ടുപിടുത്തത്തിൽ നിന്നാണ് ഈ ചിക്ത്സാരീതി ഉരുത്തിരിഞ്ഞുവന്നത്. ഈ ചികിത്സ നിർജ്ജലീകരണം തടയുന്നു എന്നായിരുന്നു ഇദ്ദേഹം കണ്ടെത്തിയത്. ഇദ്ദേഹം ഈ രോഗം ബാധിച്ചാണ് മരണമടഞ്ഞത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Cholera's seven pandemics". Canadian Broadcasting Corporation. December 2, 2008. ശേഖരിച്ചത്: 2008-12-11.  Unknown parameter |note= ignored (സഹായം)
  2. "Asiatic Cholera Pandemic of 1826–37". Ph.ucla.edu. ശേഖരിച്ചത്: 2010-08-26. 
  3. "The Cholera Epidemic Years in the United States". Tngenweb.org. ശേഖരിച്ചത്: 2010-08-26. 
  4. Cholera's seven pandemics, cbc.ca, December 2, 2008
  5. The 1832 Cholera Epidemic in New York State – Page 2. By G. William Beardslee
"http://ml.wikipedia.org/w/index.php?title=രണ്ടാം_കോളറ_പാൻഡെമിക്&oldid=1698090" എന്ന താളിൽനിന്നു ശേഖരിച്ചത്