രജ്‌ബീർ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രജ് ഭീർ സിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡൽഹി പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ സ്ക്വാഡിലെ അസിസ്റ്റൻറ് പോലീസ് കമ്മീഷണറായിരുന്നു രജ്ഭീർ സിങ്ങ്[1][2]. ഏറ്റുമുട്ടൽ വിദഗ്ദ്ധൻ എന്നറിയപ്പെടുന്ന ഇദ്ദേഹം നിരപരാധികളെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ കൊലപ്പെടുത്തി എന്ന് ആരോപണവിധേയനായിട്ടുണ്ട്[3]. ഡൽഹിയിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരേ ഒരു ദില്ലി പോലീസ് ഉദ്യോഗസ്ഥനായിരുന്നു രജ്ഭീർ സിങ്ങ്[1]. തീവ്രവാദികളേയും കുറ്റവാളികളേയുമായി 56 ഏറ്റുമുട്ടൽ കൊലകൾ നടത്തിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1982-ൽ ഡെൽഹി പോലീസിൽ ഒരു സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ കയറിയ രജ്ബീർ സിങ്, 56 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുകയും പതിമൂന്നു വർഷം കൊണ്ട് അസിസ്റ്റന്റ് കമ്മീഷണർ സ്ഥാനത്തെത്തുകയും ചെയ്തു[1]. 2002 ൽ അൻസൽ പ്ലാസ ഏറ്റുമുട്ടൽ നടത്തിയതും, പാർലമെൻറ് ആക്രമണ കേസിൽ ഗീലാനിയേയും അഫ്സലിനേയും പ്രതി ചേർത്തതിലൂടെയും വിവാദപുരുഷനായി. ചെങ്കോട്ട ആക്രമണ കേസ് അന്വേഷിച്ചതും രജ്ഭീർ ആണ്[3].

ഭൂവിനിമയത്തിലെ തിരിമറികളിലും അഴിമതിക്കേസുകളിലും ഇദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ചിൽ നിന്ന് നീക്കം ചെയ്ത ഇദ്ദേഹത്തെ 2007 നവംബർ മാസമാണ്‌ തിരികെ പ്രവേശിപ്പിച്ചത്[1].

മരണം[തിരുത്തുക]

ഗുഡ്ഗാവിലെ വസ്തു ഇടപാടുകാരനായ വിജയ് ഭരദ്വാജിൻറെ ഓഫീസിൽ വെച്ച് മാർച്ച് 24 തിങ്കളാഴ്ച രാത്രി 10:30 ന് രജ്ഭീർ കൊല്ലപ്പെട്ടു[4]. 48 കാരനായ രജ്ഭീർ സിങ്ങിൻറെ തലക്കടുത്തുപിടിച്ച തോക്കുകൊണ്ടുള്ള രണ്ട് വെടിയേറ്റായിരുന്നു മരണം.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-03. Retrieved 2008-04-07.
  2. http://www.indianexpress.com/story/288067.html
  3. 3.0 3.1 2008 മാർച്ച് 26 തേജസ് ദിനപത്രം,ആദ്യ താൾ
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-14. Retrieved 2011-11-24.
"https://ml.wikipedia.org/w/index.php?title=രജ്‌ബീർ_സിങ്&oldid=3789505" എന്ന താളിൽനിന്ന് ശേഖരിച്ചത്