രക്തത്തിലെ പഞ്ചസാര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസ് നില എന്നത് ഒരു സസ്തനിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ്. പക്ഷികളിലും ഉരഗങ്ങളിലും പഞ്ചസാരയുടെ വിഘടനരീതി സസ്തനികളിലേതിൽ നിന്ന് വ്യത്യസ്തമാണ്. ഉമിനീർ, ചവക്കൽ എന്നിവ ഇല്ലാത്തതിനാൽ ഇവയുടെ പാൻക്രിയാസ് ഗ്രന്ഥി സസ്തനികളുടേതിനേക്കാൾ വലുതായതിനാലാണ് ഇത്. സാധാരണ രക്തത്തിലെ ഗ്ലൂക്കോസ് നില 90 mg/100 ml ആണ്. ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നതിലെ പാളിച്ചകൾ ഹൈപ്പർഗ്ലൈസീമിയ (അമിതമായ നില), ഹൈപ്പോഗ്ലൈസീമിയ (കുറവായ നില) എന്നിവ ഉണ്ടാക്കുന്നു. അമിതമായ ഗ്ലൂക്കോസ് നില ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം) എന്നും അറിയപ്പെടുന്നു.